1 GBP = 104.00
breaking news

മലയാളികളും കണ്ണികളായ രാജ്യന്തര ഹവാല സംഘത്തിന്‍റെ തട്ടിപ്പ്

മലയാളികളും കണ്ണികളായ രാജ്യന്തര ഹവാല സംഘത്തിന്‍റെ തട്ടിപ്പ്

ബിബിന്‍ കുഴിവേലില്‍

കൊച്ചി : രാജ്യാന്തര ബന്ധമുള്ള ഹവാല 100 കോടിയുടെയും 500 കോടിയുടെയും വിദേശ കറന്‍സികള്‍, അക്കൗണ്ട്‌ മണി, ക്രെഡിറ്റ്‌ കാര്‍ഡുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും, ആ തുക അക്കൌണ്ട് വഴി മാറ്റാന്‍ സഹായിച്ചാല്‍ 20 മുതല്‍ 60 ശതമാനം വരെ കമ്മിഷന്‍ നല്‍കാമെന്നും പറഞ്ഞ് തട്ടിപ്പുകാരുടെ എജന്റ്മാര്‍ സജീവമായി രംഗത്ത്.

രാജ്യാന്തര ബന്ധമുള്ള വന്‍ ഹവാല ഇടപാടുകാരാണ് ഇതിനു പിന്നില്‍. തട്ടിപ്പുകള്‍ അരങ്ങേറുന്നത് ഇങ്ങനെയാണ് പണം ഡോളറിലും പൗണ്ടിലും യുറോയിലും മറ്റും ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും അത് മാറ്റിയെടുക്കാന്‍ സഹായിച്ചാല്‍ ഒരു നല്ല തുക കമ്മിഷന്‍ തരാമെന്ന് പറഞ്ഞാണ് ഇത്തരക്കാര്‍ സമീപിക്കുന്നത്. KYC( known your customer) ആണെങ്കില്‍ 20 മുതല്‍30 ശതമാനം വരെയും Non KYC ഡീല്‍ ആണങ്കില്‍ അത് 40-60 ശതമാനം വരെയുമാണ്‌ വാഗ്ദാനം ചെയുന്നത്. വിശ്വാസ്യത കൂടുന്നതിന് രേഖകളും മറ്റും കാണിക്കും.അധോലോക ബന്ധമുള്ള വന്‍ ശൃംഖലയാണ് ഇതിനു പിന്നില്‍. കേരളം, ചെന്നൈ, മംഗലാപുരം, മുംബൈ മുതല്‍ പല വിദേശ രാജ്യത്തും ഇതിന്‍റെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല രിതികളിലാണ്‌ ഇതുപോലെയുള്ള ഹവാല ഡീലുകള്‍ നടക്കുന്നത്.

S2S ട്രാന്‍സ്ഫര്‍ അഥവാ സെര്‍വര്‍ ടു സെര്‍വര്‍ മണി ട്രാന്‍സ്ഫര്‍. അതായത് ഒരു ബാങ്കില്‍ ഉള്ള പണം അതേ ബാങ്കിന്‍റെ സെര്‍വര്‍ വഴി റിസീവര്‍ ന്‍റെ ബാങ്ക് സെര്‍വറിലേക്ക് MT 102 / MT 202 പ്ലാറ്റ്ഫോമില്‍ സെന്റ്‌ ചെയ്യും. അയയ്ക്കുന്ന ബാങ്കില്‍ നിന്നും ലഭിക്കുന്ന ചില കോഡുകള്‍ ഉപയോഗിച്ച് റിസീവറുടെ ബാങ്കിലെ ഓഫീസര്‍ അത് തങ്ങളുടെ ലെഡ്ജര്‍ അക്കൗണ്ടിലേക്ക് വലിച്ചിടുന്നു. പിന്നീട് റിസീവറുടെ അക്കൗണ്ടിലേക്ക് മാറ്റും. പല ഇന്ത്യക്കാര്‍കും ഇതുപോലെയുള്ള ഇടപാടുകളില്‍ പങ്കുണ്ട് അതില്‍ മലയാളികളും ഉള്‍പെടും. ഇതുപോലെയുള്ള ഇടപാടുകള്‍ നടക്കുമ്പോള്‍ ഇവരാരും അറിയാതെ അക്കൗണ്ട്‌ ഹാക്കിങ്ങിലൂടെ മൂന്നാമത് ഒരു അക്കൗണ്ടിലേക്ക് പണം അടിച്ചുമാറ്റുന്ന വിരുതന്മാരും ഉണ്ട്.

ഹവാല ഇടപാടുകള്‍ പൂര്‍ത്തിയായ ശേഷമാണ് പലരും താഴേത്തട്ടിലേക്ക് എത്തുന്നത്, അവര് വഴി ഇതുപോലെയുള്ള വലിയ പണമിടപാടുകള്‍ നടത്താന്‍ കഴിവുള്ള കമ്പനികളുടെ അക്കൗണ്ട്‌ ഡീറ്റയില്‍സ് സംഘടിപ്പിക്കും, ആ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു പണം തട്ടുന്ന കുറേപേര്‍ ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പണം അയച്ചതിന്റെ കൃത്രിമ പേപ്പര്‍ വര്‍ക്കുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നവരും ഈ ശൃംഖലയിലെ കണ്ണികളാണ്.

തട്ടിപ്പിന്‍റെ മറ്റൊരു രീതി ട്രേയ്ഡിഗ് അക്കൗണ്ടില്‍ കോടികളുടെ വിദേശ പണം ഉണ്ടെന്നും അത് മറ്റൊരു ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്ക്, MT 110 അല്ലെങ്കില്‍ MT 799 ഫ്ലാറ്റ്ഫോമില്‍ സെന്റ്‌ ചെയ്യാമെന്നും പറഞ്ഞ് ഡീല്‍ ഉണ്ടാക്കും, അതിനവിശ്യമായ കൃത്രിമ രേഖകളും അയച്ചുകൊടുക്കും. പണം അഴച്ചിട്ടുണ്ടെന്നും MT 110/799 കോഡ് ലഭിക്കുന്നത്തിനു ആവിശ്യമായ തുക അക്കൗണ്ടില്ലേക്ക് ഇടാന്‍ അവിശ്യപെടും. പണം കിട്ടി കഴിഞ്ഞാല്‍ പിന്നെ ആ നമ്പറോ വാട്ട്‌സാപ്പോ, ഇമൈലോ നിലവില്‍ ഉണ്ടാവില്ല.

ഗേറ്റ് വേ അക്കൗണ്ടുകള്‍ വഴി കോടികളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചുുള്ളതാണ് അടുത്ത തട്ടിപ്പ്.അതിനായി കൃത്രിമ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉണ്ടാക്കും, പിന്നെ എജന്റ്റുമാര്‍ വഴി ഒരു ഡീലറെ കണ്ടെത്തും ചിലവുകള്‍ എല്ലാം ഏറ്റെടുത്ത് അവരെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കും. ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് തട്ടിപ്പിന്‍റെ മറ്റൊരു രീതി. പ്രത്യേക നമ്പറിലുള്ള ചാരിറ്റി അക്കൗണ്ടുകള്‍ വഴിയുള്ള ഹവാല ഇടപാടുകളും നിലവിലുണ്ട്.

ഇത്തരം ഹവാല ഇടപാടുകള്‍ വഴി ഒഴുക്കുന്ന പണമാണ് പല തിവ്രവാദ സംഘടനകളുടെയും വരുമാന സ്രോതസ്സ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയിരവും അഞ്ഞൂറും കോടികളുടെ വിദേശ നിക്ഷേപമുള്ള, ചൂണ്ടിക്കാണിക്കാന്‍ തക്ക വരുമാനമില്ലാത്ത പലരെയും ഇതുമായി ബന്ധപ്പെട്ട് കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more