1 GBP = 103.65
breaking news

ചെന്നിത്തല പറഞ്ഞതൊക്കെ അണികള്‍ മറന്നു ; ഹര്‍ത്താലിന് പരക്കെ അക്രമം

ചെന്നിത്തല പറഞ്ഞതൊക്കെ അണികള്‍ മറന്നു ; ഹര്‍ത്താലിന് പരക്കെ അക്രമം

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന ഹര്‍ത്താല്‍ ഫലത്തില്‍ ജനദ്രോഹപരമായി.സംസ്ഥാനത്ത് പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം വിതയ്ക്കുകയാണ് .കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലെറിഞ്ഞു.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായത്. പാലാരിവട്ടം നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രാമപ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകള്‍ പലതും അടഞ്ഞു തന്നെ കിടക്കുകയാണ്. സംസ്ഥാനത്ത് ഒരിടത്ത് പോലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.
പ്രധാന പാതകളിലൂടെ ഓടുന്ന കെഎസ്ആര്‍ടിസിക്ക് പോലീസ് സുരക്ഷ ഒരുക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. ഹര്‍ത്താലിന് സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ഉള്ളതിനാല്‍ പോലീസിനെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്.തൃശൂരില്‍ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോട് ജില്ലയിലെ മുക്കത്തും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല.പരീക്ഷകളെല്ലാം മാറ്റിവച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more