1 GBP = 104.17

“കേരളാപൂരം 2018″വേദി യുക്മയ്ക്ക് ഔദ്യോഗികമായി കൈമാറി

“കേരളാപൂരം 2018″വേദി  യുക്മയ്ക്ക് ഔദ്യോഗികമായി കൈമാറി
അനീഷ് ജോൺ, യുക്മ പി.ആർ.ഒ
ജൂണ്‍ 30 ശനിയാഴ്ച്ച മത്സരവള്ളംകളിയും കേരളീയ കലാരൂപങ്ങളും നിരവധി നൃത്ത സംഗീത പരിപാടികളും പ്രദര്‍ശനവും ഉള്‍പ്പെടുന്ന “കേരളാ പൂരം 2018” എന്ന കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന യൂറോപ്പിലെ ഏറ്റവും വലിയ മലയാളികളുടെ ഒത്തുചേരലിന് വേദിയൊരുങ്ങുന്ന ചരിത്രപ്രസിദ്ധമായ ഓക്​സ്​ഫഡ് നഗരത്തിന്റെ സമീപമുള്ള ഫാര്‍മൂര്‍ തടാകവും സമീപമുള്ള പാര്‍ക്കും അടങ്ങുന്ന പൂരനഗരി സംഘാടകരായ യുക്​മയ്ക്ക് ഔദ്യോഗികമായി കൈമാറി. യു.കെയിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനിയായ തെംസ് വാട്ടറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാര്‍മൂര്‍ തടാകം.
ജൂണ്‍ 17 ഞായറാഴ്ച്ച പൂരനഗരിയായ ഫാര്‍മൂര്‍ പാര്‍ക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇവന്റ് ബോര്‍ഡ് സ്ഥാപിച്ചാണ് ഔദ്യോഗികമായി യുക്​മയ്ക്ക് വേദി കൈമാറിയത്. യുക്​മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാര്‍മൂര്‍ റിസര്‍വോയര്‍ റേഞ്ചര്‍ ഓഫീസര്‍ മാര്‍ക്ക് ലവ്​റി നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.

യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, ദേശീയ നേതാക്കളായ ഡോ. ദീപ ജേക്കബ്, ഓസ്റ്റിന്‍ അഗസ്റ്റിന്‍, സജീഷ് ടോം, ഡോ. ബിജു പെരിങ്ങത്തറ, കുഞ്ഞുമോന്‍ ജോബ്, സുരേഷ് കുമാര്‍, ജോമോന്‍ കുന്നേല്‍, ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ്, റീജണല്‍ പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് ചെറിയാന്‍, ബാബു മങ്കുഴി എന്നിവര്‍ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more