1 GBP = 103.84
breaking news

പുതുവൈപ്പിന്‍ എല്‍.പി.ജി പ്ലാന്റിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി

പുതുവൈപ്പിന്‍ എല്‍.പി.ജി പ്ലാന്റിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി

ചെന്നൈ: കൊച്ചി പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍പി.ജി ടെര്‍മിനലിനെതിരെ നല്‍കിയ അപ്പീല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി.

പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തീരദേശ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ടെര്‍മിനലിന്റെ പാരിസ്ഥിത അനുമതി റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ ട്രൈബ്യൂണല്‍, പ്ലാന്റുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു.

1996-ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളായ മുരളി, രാധാകൃഷ്ണന്‍ എന്നിവരാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more