1 GBP = 103.92

നടൻ ഹരികുമാരൻ തമ്പി നിര്യാതനായി

നടൻ ഹരികുമാരൻ തമ്പി നിര്യാതനായി

തിരുവനന്തപുരം: നിരവധി സീരിയലുകളിലൂടെ കുടുംബ സദസുകൾക്ക് ഏറെ പ്രിയങ്കരനായ നടൻ വട്ടിയൂർക്കാവ് വലിയവീട് ലെയിൻ ‘ഗൗരിനന്ദന’ത്തിൽ ഹരികുമാരൻ തമ്പി (56) നിര്യാതനായി. കരൾ രോഗത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിൽ വച്ചായിരുന്നു മരണം. നാടക രംഗത്തു നിന്നാണ് ഹരികുമാരൻ തമ്പി സിനിമ-സീരിയൽ രംഗത്തെത്തിയത്. രാധാകൃഷ്ണൻ മംഗലത്ത് സംവിധാനം ചെയ്ത ‘ഇന്ദമുഖി ചന്ദ്രമതി’ എന്ന ഹാസ്യപരമ്പരയാണ് അദ്ദേഹത്തിന് ബ്രേക്ക് നൽകിയത്. തുടർന്ന് സ്ത്രീധനം, ബാലഗണപതി, സ്ത്രീധനം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. തേജാഭായി, ദലമർമ്മരങ്ങൾ, കണിച്ചുകുളങ്ങരയിൽ സി.ബി.ഐ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സംസ്കാരം ഇന്നലെ രാത്രി ശാന്തികവാടത്തിൽ നടന്നു. ഭാര്യ – സുഷമ്മ. എം.എ. വിദ്യാർത്ഥിനിയായ ഗൗരി തമ്പി ഏകമകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more