1 GBP = 103.97

ഹാംപ്ഷെയര്‍ & വെസ്റ്റ് സസ്സെക്‌സ് ഹിന്ദു സമാജത്തിന്റെ ‘അയ്യപ്പപൂജ” വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി…

ഹാംപ്ഷെയര്‍ & വെസ്റ്റ് സസ്സെക്‌സ് ഹിന്ദു സമാജത്തിന്റെ  ‘അയ്യപ്പപൂജ” വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി…

ഹാംപ്ഷെയര്‍ & വെസ്റ്റ് സസ്സെക്‌സ് ഹിന്ദു സമാജത്തിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബര്‍ 17 ശനിയാഴ്ച ചിച്ചെസ്റ്ററില്‍ വച്ച് ‘അയ്യപ്പപൂജ” വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.

ഹാംപ്ഷെയര്‍ & വെസ്റ്റ് സസ്സെക്‌സില്‍ കഴിഞ്ഞ 3 വര്‍ഷമായി അയ്യപ്പ പൂജ നടത്തി വരാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിപലമായ രീതിയിലാണ് ഈ വര്‍ഷം സംഘാടകര്‍ പരിപാടികള്‍ അണിയിച്ചു ഒരുക്കിയത്. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കും മറ്റു ഹിന്ദു സംഘടനകള്‍ക്കും ഇതില്‍ പങ്കുചേരാന്‍ കഴിഞ്ഞത് അയ്യപ്പപൂജയുടെ വിജയത്തിന് കാരണമായി.

ഗ്രേയ്സ് മെലഡീസിലൂടെ മലയാളികള്‍ക്കു സുപചരിതനായ അനുഗ്രഹീത കലാകാരന്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ആലപിച്ച ഗണപതി സ്തുതിയോടു കൂടിയണു പരിപാടികള്‍ ആരംഭിച്ചത്. സമാജം ചെയര്‍മാന്‍ ശ്രീ രാകേഷ് തൈരിയില്‍ സ്വാഗത പ്രസംഗം നടത്തി. ഇന്ത്യന്‍ ഹൈകമ്മീഷന്‍ സീനിയര്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ ശ്രീ ഹരിദാസ് തേക്കുമുറി മുഖ്യാതിഥിയായിരുന്നു.

അയ്യപ്പപുജയുടെ ഭാഗമായി നടന്ന വിളക്കുപൂജ, പടിപൂജ, അന്നദാനം എന്നിവയില്‍ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി ആളുകള്‍ അണിചേര്‍ന്നു.

N .C.K H H – UK , ലണ്ടന്‍ ഹിന്ദു ഐക്യവേദി , ഹേവാര്‍ഡ് ഹീത്ത് ഹിന്ദു സമാജം , കെന്റ് ഹിന്ദു സമാജം ഗ്രേസ് മെലോഡീസ്, സേവനം യുകെ, സൗത്താംപ്റ്റണ്‍ ഹിന്ദു സമാജം, ഡോര്‍സെറ്റ് ഹിന്ദു സമാജം , കലാഹാംപ്ഷയര്‍ ,ചിച്ചെസ്റ്റര്‍ വേദിക് സൊസൈറ്റി എന്നീ സംഘടനകളും പരിപാടിയുടെ ഭാഗമായി.

ഭജനയിലൂടെ ഭക്തര്‍ക്ക് ഭക്തി പകര്‍ന്നു നല്‍കുന്ന ആലാപനശൈലിയിലൂടെ യുകെ മലയാളികള്‍ക്ക് ഇടയില്‍ സുപചരിതനായ ശ്രീ സദാന്ദന്‍ (ഹേവാര്‍ഡ്ഹീത്ത്), ശ്രീ രാധാകൃഷ്ണന്‍ (ക്രോയ്‌ടോന്‍), സിന്ധു, സ്മിത നായര്‍, ഉല്ലാസ് ശങ്കരന്‍, അനീഷ് ജോര്‍ജ്, സുധാകരന്‍ പാല എന്നിവരോടൊപ്പം കെന്റ് ഹിന്ദു സമാജവും ചേര്‍ന്ന് അണിയിച്ചു ഒരുക്കിയ ഭക്തിഗാനസുധയും ഭജനയും അയ്യപ്പപൂജയുടെ ചടങ്ങുകള്‍ മംഗളമായി പര്യവസാനിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹാംപ്ഷെയര്‍ ആന്‍ഡ് വെസ്റ്റ് സസ്സെക്‌സ് ഹിന്ദു സമാജത്തിന്റെ പേരില്‍ സെക്രട്ടറി ശ്രീ ആനന്ദ് വിലാസ് നന്ദി അറിയിച്ചു.

വാര്‍ത്ത: ഉണ്ണികൃഷ്ണന്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more