1 GBP = 103.52
breaking news

ജനപ്രിയനാകാനുറച്ച് ഹാമണ്ട്; മോർട്ട്‌ഗേജുകളും വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളും; ജനപ്രിയ ബഡ്ജറ്റ് അടുത്ത മാസം അവതരിപ്പിക്കും

ജനപ്രിയനാകാനുറച്ച് ഹാമണ്ട്; മോർട്ട്‌ഗേജുകളും വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളും; ജനപ്രിയ ബഡ്ജറ്റ് അടുത്ത മാസം അവതരിപ്പിക്കും

ജനപ്രിയനാകാനുറച്ച് തന്നെ ചാൻസലർ ഫിലിപ് ഹാമണ്ട്. ബ്രെക്സിറ്റ്‌ വിഷയങ്ങളിൽ പുലർത്തിയിരുന്ന നിസഹകരണ മനോഭാവവും മറ്റും കൺസർവേറ്റിവുകൾക്കിടയിൽ ഏറെ ചർച്ചാ വിഷയമായിരുന്നു. ഹാമാൻഡിനെ പുറത്താക്കണമെന്ന് വരെ ഒരു വിഭാഗം ടോറി എം പിമാർ ആവശ്യമുന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിശ്വസ്തൻ എന്നാ നിലയിൽ പിടിച്ച് നിൽക്കാനുള്ള ശ്രമമാണ് ഫിലിപ് ഹാമണ്ട് ഇപ്പോൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ബില്യണ്‍ കണക്കിന് പൗണ്ടിന്റെ മോര്‍ട്ട്‌ഗേജുകളും സ്റ്റുഡന്റ് ലോണുകളും എഴുതിത്തള്ളും. കൂടാതെ പുതിയ വീടുകള്‍ക്കുള്ള നിക്ഷേപം ത്വരിതപ്പെടുത്താനും വിമാനയാത്രക്കാര്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കാനും ഹാമണ്ട് പുതിയ ബജറ്റിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 22ന് അവതരിപ്പിക്കുന്ന ബജറ്റിലെ നീക്കമനുസരിച്ച് പ്രൈവറ്റ് സെക്ടറില്‍ വര്‍ഷങ്ങളായി തിരിച്ചടയ്ക്കപ്പെടാതെ കിടക്കുന്ന സ്റ്റുഡന്റ് ലോണുകള്‍ എഴുതിത്തള്ളാനാണ് ഹാമണ്ട് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് ബ്രെക്സിറ്റ്സെക്രട്ടറി ഡേവിഡ് ഡേവിസ് രംഗത്തെത്തിയത് ഹാമണ്ടിന്റെ ബജറ്റില്‍ സ്വാധീനം ചെലുത്തിയെന്ന സൂചനയും ശക്തമാണ്. ഇതിലൂടെ ബ്രെക്‌സിറ്റിനോടും ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിനോടമുള്ള തന്റെ അസംതൃപ്തി കാരണമുണ്ടായ സ്പര്‍ധയ്ക്ക് അയവ് വരുത്താനും ചാന്‍സലര്‍ ലക്ഷ്യമിടുന്നുവെന്നും സൂചനയുണ്ട്.

പുതിയ വീടുകള്‍ നിര്‍മിക്കുന്നതിലേക്ക് നിക്ഷേപം നടത്താനായി കൂടുതല്‍ കടം വാങ്ങാന്‍ കൗണ്‍സിലുകള്‍ക്ക് അനുവാദം നല്‍കാനും ഹാമണ്ട് തയ്യാറെടുത്ത് വരുകയാണ്. പുതുതായി വീട് വാങ്ങുന്നവർക്ക് കുറഞ്ഞ ചിലവിൽ സ്വന്തമാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് കൊണ്ടിരിക്കുന്നത്. ബജറ്റിലെ മറ്റൊരു ജനകീയ നീക്കമാണ് വിമാനയാത്രക്കാര്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കുകയെന്നുള്ളത്.

മദ്യപാനികള്‍ക്ക് സന്തോഷമേകുന്ന ബജറ്റായിരിക്കും ഹാമണ്ട് നവംബറില്‍ അവതരിപ്പിക്കുന്നത്. ഇത് പ്രകാരം മദ്യത്തിനും ഇന്ധനത്തിനുമുള്ള നികുതികള്‍ എടുത്ത് കളഞ്ഞേക്കും. ഇത്തരത്തില്‍ അടിമുടി അഴിച്ച് പണി നടത്തുന്ന ഒരു ബജറ്റായിരിക്കും ഹാമണ്ട് അവതരിപ്പിക്കുന്നതെന്നാണ് ഒരു മുതിര്‍ന്ന ഗവണ്‍മെന്റ് വക്താവ് വ്യക്തമാക്കുന്നത്. ഈ ബജറ്റ് രാജ്യത്തിനുള്ള മികച്ചൊരു വാഗ്ദാനമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത് ഇവിടുത്തെ ജനതയുടെ ഭാവി ശോഭനമാക്കുകയും ചെയ്യും. ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള വിയോജിപ്പുകള്‍, ടോറി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും വിമതനീക്കങ്ങളും ലേബര്‍ ഉയര്‍ത്തുന്ന കലാപങ്ങള്‍ തുടങ്ങിയ നിരവധി പ്രതികൂലമായ സാഹചര്യങ്ങളിലൂടെ തെരേസ സര്‍ക്കാര്‍ കടന്ന് പോകുന്ന നിര്‍ണായക വേളയിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more