1 GBP = 103.87

ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമേരിക്ക. മുംബൈയില്‍ നടന്ന ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ഭീകരവാദി ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ച പാക് നടപടിക്കെതിരയാണ് രംഗത്തെത്തിയത്. സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ എത്രയും പെട്ടെന്നുതന്നെ പാകിസ്ഥാന്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
 ഇതിനാവശ്യമായ നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more