1 GBP = 104.11

ഹാദിയയുടെ വിവാഹം റദ്ദാക്കിയതിന് സ്‌റ്റേയില്ല, അച്ഛനൊപ്പമോ ഭർത്താവിനൊപ്പമോ വിടില്ല

ഹാദിയയുടെ വിവാഹം റദ്ദാക്കിയതിന് സ്‌റ്റേയില്ല, അച്ഛനൊപ്പമോ ഭർത്താവിനൊപ്പമോ വിടില്ല

ന്യൂഡൽഹി: കേരളത്തിലെ ലൗ ജിഹാദ് കേസിൽപെട്ട വൈക്കം സ്വദേശി അഖില എന്ന ഹാദിയയും കൊല്ലം സ്വദേശി ഷെഫിനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. അതേസമയം, അച്ഛൻ അശോകനൊപ്പമോ ഭർത്താവ് ഷെഫിൻ ജഹാനൊപ്പമോ ഹാദിയയെ തൽക്കാലം വിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷമാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേസ് ജനുവരി മൂന്നാം വാരം പരിഗണിക്കാനായി കോടതി മാറ്റി.

പഠനം പൂർത്തിയാക്കണമെന്ന ഹാദിയയുടെ ആവശ്യത്തെ തുടർന്നാണ് കോടതി ഇങ്ങനെയൊരു തീരുമാനം എടുത്തത്. സേലത്തെ കോളേജിൽ ഹാദിയയ്ക്ക് ഹൗസ് സർജൻസി പൂർത്തിയാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാനും കേരള സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കോളേജിലേക്ക് പോകുന്നത് വരെ ഹാദിയ കേരള ഹൗസിൽ തന്നെ താമസിക്കും. കോളേജ് ഹോസ്‌റ്റലിൽ ഹാദിയയ്ക്ക് താമസ സൗകര്യം ഏർപ്പെടുത്തണം. സാധാരണ വിദ്യാർത്ഥിയെ പോലെ തന്നെ ഹാദിയയേും പരിഗണിക്കണം. സർവകലാശാല ഡീനിനായിരിക്കും ഹാദിയുടെ സംരക്ഷണ ചുമതല. കോളേജിലേക്കുള്ള യാത്രാ സൗകര്യം സംസ്ഥാന സർക്കാരിനോട് ഒരുക്കി നൽകാനും കോടതി നിർദ്ദേശിച്ചു.

അതേസമയം,​ ഷെഫിന് ഹാദിയയെ കാണാൻ അനുവാദമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോടതിയുടെ ഉത്തരവിൽ സന്തോഷമുണ്ടെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more