1 GBP = 103.80
breaking news

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ട് ; ഹാദിയ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് നിമിഷയുടെ അമ്മ

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ട് ; ഹാദിയ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് നിമിഷയുടെ അമ്മ

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കുറിച്ച് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ.തുടര്‍ന്ന് ഹാദിയ കേസില്‍ കക്ഷി ചേരാന്‍ തിരുവനന്തപുരം മണക്കാട് സ്വദേശിയായ നിമിഷയുടെ അമ്മ ബിന്ദു അപേക്ഷ നല്‍കി.കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ, റോ, ഐബി എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇസ്ലാമിലേക്ക് മതംമാറിയശേഷം തിരുവനന്തപുരത്ത് നിന്നും കാണാതായ നിമിഷയെന്ന ഫാത്തിമയുടെ അമ്മയാണ് ബിന്ദു,തന്റെ മകള്‍ നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയതാണ്. കേരള പൊലീസിന്റെ അന്വേഷണം പരാജയമാണ്. കേസ് എന്‍ഐഎ തന്നെ ഏറ്റെടുക്കണം. കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനത ഉണ്ടെന്നും വിദേശ ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു ഹര്‍ജിയില്‍ ആരോപിക്കുന്നു. ബിന്ദുവിനൊപ്പം ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ കൂടി സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ കക്ഷി ചേരുന്നുണ്ട്.
കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിമിഷയെന്ന ഫാത്തിമയെ കാണാതായത്. ഹിന്ദുവായിരുന്ന നിമിഷ ഇസയെന്ന യുവാവിനെ വിവാഹം കഴിച്ച് മതം മാറിയത് വെറും നാലുദിവസത്തെ പരിചയത്തിനൊടുവില്‍ ആണെന്നും തീവ്ര മുജാഹിദ് നിലപാടുകാരനായിരുന്നു ഇസയെന്നും ബിന്ദു നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ ഹാദിയയുടെ മതം മാറ്റത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സന്തോഷ് കുമാര്‍ ഡിജിപിക്ക് ഇതുസംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. ഹാദിയ മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഇത് വ്യക്തമാക്കുന്ന മൊഴി ഹാദിയ നല്‍കിയിട്ടുണ്ട്.തീവ്രവാദ സംഘടനകള്‍ മതം മാറ്റത്തില്‍ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more