1 GBP = 103.81

എച്ച്​ വൺ ബി വിസ; പങ്കാളികൾക്ക്​ തൊ​ഴിൽ അനുമതി ആവശ്യപ്പെട്ട്​ 130 കോൺഗ്രസ്​ അംഗങ്ങൾ

എച്ച്​ വൺ ബി വിസ; പങ്കാളികൾക്ക്​ തൊ​ഴിൽ അനുമതി ആവശ്യപ്പെട്ട്​ 130 കോൺഗ്രസ്​ അംഗങ്ങൾ

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ൽ എ​ച്ച്​ വ​ൺ ബി ​വി​സ​ക്കാ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക്​ തൊ​​ഴി​ൽ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 130 കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ആ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​രെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ​അം​ഗം പ്ര​മീ​ള ജ​യ​പാ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വ​ർ ഒ​പ്പി​ട്ട ക​ത്ത്​ ഹോം​ലാ​ൻ​ഡ്​ സു​ര​ക്ഷ സെ​ക്ര​ട്ട​റി ക്രി​സ്​​ജ​ൻ നീ​ൽ​സ​ണി​ന്​ കൈ​മാ​റി.

ഇ​ന്ത്യ​ൻ ​െഎ.​ടി പ്ര​ഫ​ഷ​ന​ലു​ക​ൾ അ​ട​ക്കം ഏ​റെ പേ​ർ എ​ച്ച്​ വ​ൺ ബി ​വി​സ​ക്കാ​രാ​ണ്. ഇ​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക്​ ​രാ​ജ്യ​ത്ത്​ ജോ​ലി ചെ​യ്യാ​വു​ന്ന എ​ച്ച്​ ഫോ​ർ വി​സ ഇ​ഷ്യു ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര​ട​ക്കം 70,000ത്തോ​ളം പേ​രു​ടെ തൊ​ഴി​ൽ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്.

എ​ച്ച്​ ഫോ​ർ വി​സ​ക്കാ​ർ രാ​ജ്യ​ത്തി​​െൻറ സ​മ്പ​ദ്, തൊ​ഴി​ൽ രം​ഗ​ങ്ങ​ളെ ശ​ക്​​ത​മാ​ക്കു​ക​ മാ​​ത്ര​മേ ചെ​യ്യൂ​വെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്ത്​ താ​മ​സി​ച്ച്​ ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ​ക്കെ​തി​രെ പൊ​ടു​ന്ന​നെ ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്നും കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ ന​ൽ​കി​യ ക​ത്തി​ൽ പ​റ​ഞ്ഞു. എ​ച്ച്​ വ​ൺ ബി ​വി​സ​ക്കാ​രു​ടെ പ​ങ്കാ​ളി​ക​ളാ​യ എ​ച്ച്​ ഫോ​ർ വി​സ​ക്കാ​ർ​ക്ക്​ രാ​ജ്യ​ത്ത്​ തു​ട​രാ​നും ജോ​ലി ചെ​യ്യാ​നു​മാ​വ​ശ്യ​മാ​യ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more