1 GBP = 103.12

എച്ച്-വണ്‍ ബി വിസ യുഎസ് പുനരാരംഭിച്ചു

എച്ച്-വണ്‍ ബി വിസ യുഎസ് പുനരാരംഭിച്ചു

വാഷിങ്ടണ്‍: ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്ക് പ്രതീക്ഷയേകി അമേരിക്ക എച്ച്-വണ്‍ ബി തൊഴില്‍വിസ വീണ്ടും അനുവദിച്ചു തുടങ്ങി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാകും വിസ അനുവദിക്കുക. 2018 സാമ്പത്തികവര്‍ഷത്തില്‍ 65,000 വിസമാത്രമേ അനുവദിക്കൂ. വിസ നല്‍കുന്നത് അഞ്ചുമാസംമുമ്പ് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇന്ത്യയില്‍നിന്നടക്കമുള്ളവര്‍ക്കു പകരം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമായിരുന്നു വിസ നിര്‍ത്തിവച്ചത്.

പ്രത്യേക സാങ്കേതിക തൊഴില്‍വൈദഗ്ധ്യം വേണ്ട ജോലികള്‍ക്ക് വിദേശ തൊഴിലാളികളെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ യുഎസ് കമ്പനികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച്-വണ്‍ ബി വിസ.

പ്രതിവര്‍ഷം പതിനായിരക്കണക്കിനു ജീവനക്കാരെ ഇന്ത്യയില്‍നിന്നും മറ്റും കൊണ്ടുവരാന്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളാണ് വ്യാപകമായി ഈ വിസ പ്രയോജനപ്പെടുത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more