1 GBP = 103.12

വര്‍ണ്ണാഭമായ ഘോഷയാത്രയോടും സാംസ്‌കാരിക സമ്മേളനത്തോടും കൂടി സേവനം യുകെയുടെ നേതൃത്വത്തില്‍ വൂസ്റ്ററില്‍ വച്ച് ആഘോഷിച്ച ശ്രീനാരായണ ഗുരുദേവന്റെ 163 – മത് ജയന്തി ആഘോഷം പ്രൗഡോജ്ജ്വലമായി….

വര്‍ണ്ണാഭമായ ഘോഷയാത്രയോടും സാംസ്‌കാരിക സമ്മേളനത്തോടും കൂടി സേവനം യുകെയുടെ നേതൃത്വത്തില്‍ വൂസ്റ്ററില്‍ വച്ച് ആഘോഷിച്ച ശ്രീനാരായണ ഗുരുദേവന്റെ 163 – മത് ജയന്തി ആഘോഷം പ്രൗഡോജ്ജ്വലമായി….

ദിനേശ് വെള്ളാപ്പള്ളി

പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 163 – മത് ജയന്തി ആഘോഷം യുകെയില്‍ വൂസ്റ്ററില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടും സാംസ്‌കാരിക സമ്മേളനത്തോടും കൂടി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.

163 – മത് ഗുരുജയന്തി മഹാസമ്മേളനം ഡോ. എ. സമ്പത്ത് എം.പി. ഉത്ഘാടനം ചെയ്തു. കാലത്തെ മാറ്റിമറിച്ച മഹാപുരുഷനാണ് ഗുരു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തന്നെ ഗുരുവിന്റെ കര്‍മ്മ മേഖല എന്തെന്ന് കാട്ടി കൊടുത്തു. നാം ഓരോരുത്തരും വിലയിരുത്തുന്നത് അവരവരുടെ കാഴ്ചപ്പാടിലൂടെയാണ്. അത് ഒരിക്കലും പൂര്‍ണ്ണമാകുന്നില്ല. എന്തെങ്കിലും ഒരു കോണില്‍ നിന്ന് ഗുരുവിനെ കാണാനും ശ്രമിക്കരുത്. ഗുരു എല്ലാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി മന്ദിരം ഗുരുവിന്റെ പരമഭക്തനായ ശ്രീ. എം. പി. മൂത്തേടത്ത് സ്വന്തം ചിലവില്‍ ഗുരുപാത കാണിക്കയായി പണികഴിപ്പിച്ച് നല്‍കിയതിന്റെയും മഹാസമാധി മന്ദിരത്തിലെ വെണ്ണക്കല്‍ വിഗ്രഹ പ്രതിഷ്ഠയുടെയും അമ്പതാം വര്‍ഷം ലോകമെമ്പാടും ഒരു വര്‍ഷകാലം നീണ്ടു നില്‍ക്കുന്ന പരിപാടികളോട് കൂടി ആഘോഷിക്കുകയാണ് എന്നും 2018 ജനുവരി ഒന്നാം തീയതി ശിവഗിരിയില്‍ മഹാസമാധിയില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും സ്വാമി ഗുരുപ്രസാദ് സ്വാമി ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഇത്തരത്തില്‍ ഉള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യരെല്ലാം ഏകേതര സഹോദരങ്ങള്‍ എന്ന് നമ്മെ പഠിപ്പിച്ച ഗുരുവിന്റെ കാലാദിവൃത്തിയായ സന്ദേശങ്ങള്‍ പുതിയ തലമുറയ്ക്ക് അറിയുന്നതിനും അവര്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും വേണ്ടിയാണ് എന്നും ശിവഗിരി മഠം ഗുരു ദര്‍ശനത്തിന് അല്‍പ്പം പോലും സ്‌കലിതം പോലും സംഭവിക്കാതെ ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.

ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധര്‍മ്മ പ്രചാരണ സഭയുടെ 2020 – നമ്പര്‍ യൂണിറ്റിന്റെ ഉത്ഘാടനവും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ (ക്രോയിഡോണ്‍) മുഖ്യ പ്രഭാഷണം നടത്തി. സേവനം യുകെയുടെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അനില്‍ ശശിധരന്‍, വനിതാ വിഭാഗം കണ്‍വീനര്‍ ഹേമ സുരേഷ് ആശംസകളും ട്രഷറര്‍ സതീഷ് കുട്ടപ്പന്‍ സ്വാഗതവും സജീഷ് ദാമോദരന്‍ കൃതജ്ഞതയും അര്‍പ്പിച്ചു. ചടങ്ങില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more