1 GBP = 103.12

ടിഡിപിക്ക് പിന്നാലെ മറ്റൊരു കക്ഷികൂടി എന്‍ഡിഎ സഖ്യം വിട്ടു

ടിഡിപിക്ക് പിന്നാലെ മറ്റൊരു കക്ഷികൂടി എന്‍ഡിഎ സഖ്യം വിട്ടു

 

ദില്ലി: എന്‍ഡിഎ സഖ്യം വിട്ട് തെലുഗ് ദേശം പാര്‍ട്ടി(ടിഡിപി) പുറത്തുവരുകയും കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയും ചെയ്തതിന് ഒരു പാര്‍ട്ടി കൂടി ബിജെപി സഖ്യത്തില്‍ നിന്ന് പുറത്തുപോയി. പശ്ചിമബംഗാളിലെ ഗൂര്‍ഖ ലാന്റിനായി വാദിക്കുന്ന ഗൂര്‍ഖ ജനമുക്തി മോർച്ച (ജിജെഎം)യാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്.

2009 ലെ തെരഞ്ഞെടുപ്പ് മുതല്‍ ജിജെഎം ബിജെപി മുന്നണിയിലാണ്. ആ വര്‍ഷം ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജസ്വന്ത് സിംഗിന്റെ വിജയത്തില്‍ നിര്‍ണായകമായത് ജിജെഎമ്മിന്റെ പിന്തുണയാണ്. 2014 ൽ ജിജെഎമ്മിന്‍റെ പിന്തുണയോടെ ബിജെപി നേതാവ് എസ്എസ് അലുവാലിയയാണ് ഡാർജലിംഗിൽ വിജയിച്ചത്. തൃണൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചിംഗ് ബൂട്ടിയയെ അലുവാലിയ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസത്തിനാണ് പരാജയപ്പെടുത്തിയത്. ജിജെഎമ്മിന്റെ പിന്തുണയോടെയായിരുന്നു അലുവാലിയയുടെ വന്‍വിജയം.

ഗൂര്‍ഖാലാന്റ് വാഗ്ദാനം ജിജെഎമ്മിന് നല്‍കിയിരുന്നില്ലെന്നും അവരുമായി ഉണ്ടായിരുന്നത് കേവലം തെരഞ്ഞെടുപ്പ് സഖ്യമായിരുന്നുവെന്നും അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് നടത്തിയ പ്രസ്താവനയാണ് ജിജെഎമ്മിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.

തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻബിജെപി നേതൃത്വം തയാറായില്ലെന്നും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നും പാർട്ടി നേതാവ് എൽഎം ലാമ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more