1 GBP =
breaking news

അമേരിക്കയിലെ വാൾമാർട്ട് സ്റ്റോറിൽ വെടിവയ്‌പ്; മൂന്ന് മരണം

അമേരിക്കയിലെ വാൾമാർട്ട് സ്റ്റോറിൽ വെടിവയ്‌പ്; മൂന്ന് മരണം

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ ഡെൻവർ സബർബിലെ വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് വെടിവയ്പുണ്ടായത്. മരിച്ചവർ രണ്ടു പേരും പുരുഷന്മാരാണ്. പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചു.

സംഭവത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. അക്രമി പിടിയിലായോ എന്ന കാര്യവും പൊലീസ് പറയുന്നില്ല. സ്‌റ്റോറിനുള്ള കടന്ന അക്രമി വെടിയുതിർക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഉടൻ തന്നെ പൊലീസെത്തി പ്രത്യാക്രമണം നടത്തി. സ്റ്റോറിനുള്ളിൽനിന്ന് മുപ്പതോളം വെടിയൊച്ചകൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more