1 GBP = 103.80
breaking news

ഗുജറാത്തിലെ സ്​കുൾ വിദ്യാർഥിയുടെ കൊലപാതകം; പിന്നിൽ സഹപാഠിയെന്ന്​ പൊലീസ്​

ഗുജറാത്തിലെ സ്​കുൾ വിദ്യാർഥിയുടെ കൊലപാതകം; പിന്നിൽ സഹപാഠിയെന്ന്​ പൊലീസ്​

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഒമ്പതാം ക്ലാസുകാര​​െൻറ കൊലപാതകത്തിന്​ പിന്നിൽ സഹപാഠിയാണെന്ന്​ പൊലീസ്​. വിദ്യാലയത്തിന്​ അവധി ലഭിക്കുന്നതിനായാണ്​ ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയതെന്ന്​ സഹപാഠി മൊഴി നൽകിയെന്നാണ്​ വിവരം. വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലെ ദേവ്​ തദ്​വിയെയാണ്​ കഴിഞ്ഞ ദിവസം സ്​കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​.

ദേവിനെ കൊലപ്പെടുത്തിയ സഹപാഠിക്ക്​ മാനസിക​ പ്രശ്​നങ്ങളുണ്ടെന്നും സൂചനയുണ്ട്​. സ്​കൂളിന്​ സമീപത്തുള്ള ക്ഷേത്രത്തി​​െൻറ മേൽക്കൂരയിൽ നിന്ന്​ കിട്ടിയ ദേവി​​െൻറ സഹപാഠിയുടെ ബാഗിൽ ആയുധങ്ങളും രക്തംപുരണ്ട ഷർട്ടും പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്​. കേസിലെ മുഖ്യതെളിവായി മാറിയത്​ ഇൗ ബാഗാണെന്നാണ്​ റിപ്പോർട്ട്​. കൊലപാതകത്തിന്​ ശേഷം വിദ്യാർഥി ബാഗ്​ വലിച്ചെറിഞ്ഞിരിക്കാമെന്നാണ്​ നിഗമനം.

കഴിഞ്ഞ വർഷം സെപ്​തംബർ എട്ടാം തീയതി ഗുഡ്​ഗാവിലെ സ്വകാര്യ സ്​കൂളിൽ 11ാം വയസുകാരനും സമാനമായി കൊല്ലപ്പെട്ടിരുന്നു. സ്​കൂളിലെ ഡ്രൈവറെ ആദ്യം കേസിലെ പ്രതിചേർത്തുവെങ്കിലും പിന്നീട്​ നടന്ന വിശദ അന്വേഷണത്തിൽ സഹപാഠിയാണ്​ സംഭവത്തിന്​ പിന്നിലെന്ന്​ കണ്ടെത്തുകയായിരുന്നു.​

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more