1 GBP = 103.85
breaking news

ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായി സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നീ മേഖലകളിലെ 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 977 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനി മത്സരിക്കുന്ന രാജ്കോട്ട് വെസ്റ്റ് ആണ് ഇന്നത്തെ വി. വി. ഐ. പി മണ്ഡലം. രാജ്കോട്ട് ഈസ്റ്റിലെ സിറ്റിംഗ് എം.എൽ.എയും വ്യവസായിയുമായ ഇന്ദ്രനീൽ രാജ്ഗുരുവാണ് രൂപാനിക്കെതിരെ നിൽക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി.

ഇരുപതോളം മണ്ഡലങ്ങളിൽ മുഖ്യധാരാ പാർട്ടികൾക്കു പുറമേ എൻ.സി.പിയും ബി.എസ്.പിയും ആം ആദ്മി പാർട്ടിയും മത്സരരംഗത്തുണ്ട്. . കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തി സിംഗ് ഗോഹിലും ബി.ജെ.പിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്ര സിംഗ് ജഡേജയും മാണ്ഡ്വയിൽ നേർക്കുേനേരുണ്ട്. ഗുജറാത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അർജുൻ മോധ്വാദിയ, ബി.ജെ.പിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ബോർബന്തറിൽ നിന്ന് ഏറ്റുമുട്ടുന്നു. വാധ്വാൻ, ജസ്ദാൻ, ധൊരാജി, ഭാവ്നഗർ വെസ്റ്റ്, കുടിയാന, ഉന, അമ്രേലി, ബോത്താഡ്, വരാച്ഛ റോഡ്, ഝഗാദിയ, സൂറത്ത് എന്നിവയാണു കടുത്ത മത്സരമുള്ള മറ്റു മണ്ഡലങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more