1 GBP = 103.70

ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി ഇന്ത്യ; ജിസാറ്റ് 6 എ വിക്ഷേപണം വൻ വിജയമായി

ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി ഇന്ത്യ; ജിസാറ്റ് 6 എ വിക്ഷേപണം വൻ വിജയമായി

ശ്രീഹരിക്കോട്ട : ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി ഇന്ത്യ . . വാര്‍ത്താവിനിമയ ഉപഗ്രഹമായ ‘ജിസാറ്റ് 6 എ’ ആണ് വിജയകരമായി വിക്ഷേപണം നടത്തിയത്.

വൈകീട്ട് 4.56 ന് ഉപഗ്രഹം വഹിച്ച് ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഇതാടെ വാര്‍ത്താ വിനിമയരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കയുടെ നാസയെ പോലും അമ്പരപ്പിച്ചാണ് ഈ ചരിത്ര നേട്ടം രാജ്യം കൈവരിച്ചിരിക്കുന്നത്

ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമാണ് ജിസാറ്റ് 6 എ. ആദ്യ ഉപഗ്രഹമായ ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരുകയാണ് ജിസാറ്റ് 6 എ യുടെ ദൗത്യം. ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടുതല്‍ വ്യക്തതയുള്ള സിഗ്‌നലുകള്‍ കൈമാറാന്‍ സാധിക്കുന്ന ഉപഗ്രഹം സൈനിക മേഖലയിലെ ആവശ്യങ്ങള്‍ക്കും ഉപകരിക്കും.

ജിസാറ്റ് പരമ്പരയിലെ 12മത് വിക്ഷേപണമാണ് ഇന്നത്തേത്. തദ്ദേശീയമായി വികസിപ്പിച്ച സിഇ7.5 ക്രയോജനിക് എന്‍ജിനാണ് ജി.എസ്!.എല്‍.വി മാര്‍ക് 2ന്റെ കരുത്ത്. 2140 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഭൂമിയിലെ കണ്‍ട്രോള്‍ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള ആറു മീറ്റര്‍ വിസ്തീര്‍ണമുള്ള വൃത്താകൃതിയിലുള്ള ആന്റിന ഉണ്ട്. 10 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more