1 GBP = 103.87

ഗ്രെൻഫെൽ ടവർ ദുരന്തം; ദുരന്തത്തിനിരയായ അനധികൃത കുടിയേറ്റക്കാർക്ക് പി ആർ നൽകുമെന്ന് ഹോം ഓഫീസ്

ഗ്രെൻഫെൽ ടവർ ദുരന്തം; ദുരന്തത്തിനിരയായ അനധികൃത കുടിയേറ്റക്കാർക്ക് പി ആർ നൽകുമെന്ന് ഹോം ഓഫീസ്

ഗ്രെൻഫെൽ ടവർ ദുരന്തത്തിനിരയായവർക്ക് പെർമനന്റ് റെസിഡൻസി നൽകാനുള്ള തീരുമാനവുമായി സർക്കാർ. ഇക്കഴിഞ്ഞ ജൂണിലാണ് ബ്രിട്ടനെ നടുക്കിക്കൊണ്ട് ഗ്രെൻഫെൽ ടവറിനെ ഒറ്റരാത്രി കൊണ്ട് തീനാളങ്ങൾ വിഴുങ്ങിയത്. നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരുൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന ഗ്രെൻഫെൽ ടവറിൽ എൺപതോളം മനുഷ്യ ജീവനുകളാണ് കത്തിക്കരിഞ്ഞു ചാരമായത്. ഭവനരഹിതരായ നൂറ്‍ കണക്കിന് കുടുംബങ്ങൾക്ക് ലണ്ടൻ ബോറോ കൗൺസിൽ താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു.

അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്ന നിരവധി കുടുംബങ്ങൾ ദുരന്തത്തിൽ അകപ്പെട്ടിരുന്നെങ്കിലും പലരും സർക്കാർ സഹായങ്ങൾ കൈപ്പറ്റാൻ മുന്നോട്ട് വന്നിരുന്നില്ല. ഒരു വർഷത്തേക്ക് താത്ക്കാലിക വിസ നൽകുമെന്ന ഉറപ്പു കൊടുത്തിരുന്നെങ്കിലും കുടിയൊഴിപ്പിക്കപ്പെടുമോയെന്ന ആശങ്ക പലരിലുമുണ്ടായിരുന്നു. ആശങ്കൾക്ക് അറുതി വരുത്തിക്കൊണ്ടാണ് ഹോം ഓഫീസ് ഗ്രെൻഫെൽ ടവർ ദുരന്തബാധിതർക്കായി പ്രേത്യേക ഇമ്മിഗ്രേഷൻ നയം വ്യക്തമാക്കിയത്. അഞ്ചു വർഷം പൂർത്തിയായവർക്ക് പെർമനന്റ് റെസിഡൻസിയും മറ്റുള്ളവർക്ക് റെസിഡൻസ് പെർമിറ്റ് നല്കുന്നതിനുമാണ് ഹോം ഓഫീസിന് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ലേബർ എം പിമാർ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. സെക്യൂരിറ്റി ക്രമിനൽ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും പി ആർ അപേക്ഷകൾ പരിഗണിക്കുകയെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more