1 GBP = 104.19

ആത്മീയ സംതൃപ്തി നേടി ആയിരങ്ങൾ വാൽസിംഹാമിലേക്കു ഒഴുകിയെത്തി; വിശ്വാസികളുടെ സിംഹാസനമായ പരിശുദ്ധ അമ്മയിലേക്ക് നമ്മൾ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ബിഷപ്പ്‌ മാർ സ്രാമ്പിക്കൽ…

ആത്മീയ സംതൃപ്തി നേടി ആയിരങ്ങൾ വാൽസിംഹാമിലേക്കു ഒഴുകിയെത്തി; വിശ്വാസികളുടെ സിംഹാസനമായ പരിശുദ്ധ അമ്മയിലേക്ക്  നമ്മൾ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്  ബിഷപ്പ്‌  മാർ സ്രാമ്പിക്കൽ…
ബെന്നി അഗസ്റ്റിൻ
   വാൽസിങ്ഹാം:- പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ ഇഗ്ലണ്ടിലെ നസ്രത് എന്ന് വിളിക്കപ്പെടുന്ന  വാൽസിംങ്ഹാമിലേക്കുള്ള തീർത്ഥാടനം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ അത്യധികം ഭക്തിനിർഭരമായി ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സിറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് തീർത്ഥാടനമാണിത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഏകദേശം അയ്യായിരത്തോളം വിശ്വാസികളാണ് ആത്മീയനിർവൃതി നേടുവാനായി ഇന്നലെ വാൽസിംഗ്ഹാമിലേക്ക്   ഒഴുകിയെത്തിയത്. ജപമാല ചൊല്ലിയും മാതാവിന്റെ ഗാനങ്ങൾ ആലപിച്ചും കൊണ്ടാണ് അവർ അമ്മയുടെ പക്കൽ എത്തിയത്.
രാവിലെ 9 മണിക്ക് പ്രാർത്ഥനയും ആരാധനയുമായി  തിരുകർമ്മങ്ങൾക്ക് തുടക്കമായി. അതിനുശേഷം സോജി അച്ചന്റെ നേതൃത്വത്തിൽ മരിയൻ ധ്യാനവും കഴുന്നു നേർച്ച, അടിമ തുടങ്ങിയവ നടത്തപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം ഒരുമണിക്ക് മുത്തുക്കുടകളും കൊടിതോരങ്ങളുമേന്തി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും ദിവ്യകാരുണ്യവും  വഹിച്ചുകൊണ്ടുള്ള വളരെ ഭക്തിനിർഭരമായ പ്രദിക്ഷണത്തിൽ എല്ലാവരും പങ്കെടുത്തു.  മൂന്ന് മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ദിവ്യബലി ആരംഭിച്ചു. തീർത്ഥാടകർക്കായി പിതാവ് നൽകിയ  സന്ദേശത്തിൽ ഞായറാഴ്ചയുടെ പ്രത്യേകതയെപ്പറ്റി ഊന്നിപ്പറഞ്ഞു. അത് കർത്താവിന്റെ ദിവസമാണെന്നും നമ്മൾ ഓരോരുത്തരും
ഉയത്തെഴുന്നേൽക്കേണ്ട ദിവസമാണെന്നും പറഞ്ഞു. ഞായറാഴ്ച്ച ദിവസം മുടങ്ങാതെ ആചരിക്കാനുള്ള കൃപ മേരി മാതാവിൽ നിന്നും നമ്മൾ ചോദിച്ചു വാങ്ങണമെന്നും പിതാവ് വിശ്വാസികളോട്  ഉത്‌ഘോഷിച്ചു. അത്യുന്നതന്റെ സംരക്ഷണമില്ലാതെ അത്യന്നതന്റെ തണലില്ലാതെ വരുമ്പോൾ നാമെല്ലാവരും നാശത്തിന്റെ വക്കിലാണെന്നും ഉള്ള തിരിച്ചറിവ് നമുക്കുണ്ടാകണമെന്നു പിതാവ്  കൂട്ടിച്ചേർത്തു. സഭയുടെ സംരക്ഷണം എല്ലാവർക്കും ഉണ്ടാവട്ടേയെന്നും  പിതാവ് ആശംസിച്ചു.
ദിവ്യബലിയുടെ അവസാനം മാർ സ്രാമ്പിക്കൽ എല്ലാവർക്കും  നന്ദി പറഞ്ഞു. അതിനുശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’  എന്ന പേരിലുള്ള പുസ്‌തകത്തിന്റെ പ്രകാശനകർമം അഭിവന്ദ്യ പിതാവ് കേബ്രിഡ്‌ജിലെ അനിൽ ജോസഫിന് നൽകികൊണ്ട് നിർവഹിച്ചു. ഏറ്റവും അവസാനം കോഓർഡിനേറ്റർ ഫിലിപ്പ് പന്തമാക്കൽ അച്ചൻ എല്ലാവർക്കും ഈ വർഷത്തെ തീർത്ഥാടനം ഏറ്റു നടത്തിയ കിങ്സിലിൻ കമ്മ്യൂണിറ്റിയുടെ പേരിൽ നന്ദി അറിയിച്ചതോടെ യുകെയിലെ സിറോ മലബാർ സഭയുടെ രണ്ടാം തീർത്ഥാടനത്തിനു നാന്ദി കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more