1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിള്‍ കലോത്സവം 2018 ; എട്ടു റീജിയണുകളിലും മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു…

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ  ബൈബിള്‍ കലോത്സവം 2018 ; എട്ടു റീജിയണുകളിലും മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു…
ബ്രിസ്റ്റോൾ:- നവംബര്‍ 10 ന് നടക്കാനുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതാതല മത്സരങ്ങള്‍ക്ക് മുന്നോടിയായി വിവിധ റീജിയണുകളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. രൂപതയുടെ എട്ട് റീജിയണുകളിലും മത്സരങ്ങള്‍ നടക്കുന്ന തിയതിയും സ്ഥലവും പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും റവ ഫാ പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി ഡയറക്ടറും ജോജി മാത്യു ചീഫ് കോര്‍ഡിനേറ്ററുമായാണ് രൂപതാ തല സംഘടാനം നിയന്ത്രിക്കുന്നത്.
ഗ്ലാസ്‌ഗോയില്‍ സെപ്തംബര്‍ 29 നും മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 28നും ബ്രിസ്‌റ്റോള്‍- കാര്‍ഡിഫില്‍ ഒക്ടോബര്‍ 6നും കവന്‍ട്രിയില്‍ സെപ്തംബര്‍ 29നും സൗത്താംപ്റ്റണില്‍ സെപ്തംബര്‍ 29 നും ലണ്ടന്‍, കേംബ്രിഡ്ജ് എന്നിവിടങ്ങളിലും സെപ്തംബര്‍ 29നും പ്രസ്റ്റണില്‍ ഒക്ടോബര്‍ 13നും റീജണല്‍ തല മത്സരങ്ങള്‍ നടക്കും. റവ ഫാ ജോസഫ് വെമ്പാടുംന്തറ, റവ ഫാ ബിജു കുന്നയ്ക്കാട്ട്, റവ ഫാ ജോയി വയലില്‍ സി.എസ്.ടി , റവ ഫാ സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ ഫാ റ്റോമി ചിറയ്ക്കല്‍ മണവാളന്‍, റവ ഫാ സെബാസ്റ്റ്യന്‍ ചാമക്കാല, റവ ഫാ ഫിലിപ്പ് പന്തമാക്കല്‍, റവ ഫാ സജി തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ റീജിയണുകളില്‍ കമ്മറ്റികള്‍ രൂപീകരിച്ച് റീജിയണല്‍ തല മത്സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബൈബിള്‍ അധിഷ്ഠിതമായ കഥ, കവിത, ചിത്ര രചന , സംഗീതം, നൃത്തം, ഉപകരണ സംഗീതം, ക്വിസ്, പ്രസംഗം തുടങ്ങി വിവിധ ഇനങ്ങളിലായി എല്ലാ പ്രായ പരിധികളിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമേള എന്ന ഖ്യാതിയുള്ള ഈ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ രൂപതയുടെ വിവിധ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more