1 GBP = 103.12

ബിഗ് ബിയ്ക്ക് ശേഷം ഇതാദ്യം, മമ്മൂട്ടി തകര്‍ത്തു; ഗ്രേറ്റ് ഫാദര്‍ അത്യുജ്വല റിപ്പോര്‍ട്ട്

ബിഗ് ബിയ്ക്ക് ശേഷം ഇതാദ്യം, മമ്മൂട്ടി തകര്‍ത്തു; ഗ്രേറ്റ് ഫാദര്‍ അത്യുജ്വല റിപ്പോര്‍ട്ട്

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഗ്രേറ്റ് ഫാദര്‍ റിലീസ് ആയി. ടീസറുകളും പോസ്റ്ററുകളും ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. സസ്‌പെന്‍സുകള്‍ നിറഞ്ഞ തുടക്കം. തുടക്കക്കാരന്‍ എന്ന നിലയില്‍ ഹനീഫ് അദേനി തന്റെ ഭാഗം ഭംഗിയായി നിര്‍വഹിച്ചിരിയ്ക്കുകയാണ്.

ആദ്യ ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈല്‍ ശ്രദ്ധേയമായി. ഡേവിഡ് നൈനാന്റെ സ്‌റ്റൈലായ നടത്തം പോലെ സ്‌റ്റൈലിഷ് ആയിരുന്നു ചിത്രത്തിലെ ഓരോ ഷോട്ടും. ക്ലീന്‍ ആന്‍ ക്ലിയര്‍ – ഷോട്ടുകളെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഭംഗി. ഓരോ ഭാഗത്തും മാസായ എന്‍ട്രിയാണ് ഡേവിഡ് നൈനാന്റേത്.

ബി ജി എം അതു പറഞ്ഞറിയിക്കാന്‍ ആകില്ല. അതിഗംഭീരം. അതുപോലെ തന്നെ എഡിറ്റിംഗും. സിനിമയെ ഓരോ ഷോട്ടും ഗംഭീരമാക്കിയതില്‍ ബി ജി എമ്മിന്റെ സ്ഥാനം വളരെ വലുത് തന്നെ. ഒരു സഹോദരനും അച്ഛനും സുഹൃത്തിനും എന്താണോ ഈ സമൂഹത്തോട് പറയാനുള്ളത് അതാണ് ഡേവിഡ് നൈനാന്‍ പറയുന്നത്. ഹനീഫ് അദേനി എന്ന സംവിധായകനെ അമല്‍ നീരദിനൊപ്പമോ പിന്‍ഗാമി ആയോ കൂട്ടാം. ആ ജാതി മേക്കിങ്.

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കുറച്ച് ലാഗ് ഉണ്ടെങ്കിലും മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് അഭിനയം അത് ഒരു പരിധിവരെ മറച്ചുപിടിയ്ക്കുന്നുണ്ട്. ഡേവിഡ് നൈനാന്റെ ജീവിതത്തില്‍ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാവുന്നിടത്തു നിന്നുമാണ് കഥ മാറുന്നത്. ആര്യയുടെ വരവോടെ സിനിമ കൂടുതല്‍ വലിയ മിസ്ട്രിയിലേയ്ക്ക് നീങ്ങുകയാണ്. അവിടെയാണ് ത്രില്ലര്‍ സ്വഭാവം കൈവരുന്നത്.

ഒരു ഇന്‍വെസ്റ്റിഗേഷന്‍ മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ആര്യ. അച്ഛന്‍-മകള്‍ ബന്ധത്തിന്റെ ഊഷ്മളത നിറഞ്ഞു നില്‍ക്കുകയാണ് രണ്ടാം പകുതിയില്‍. മലയാളം ഇന്നുവരെ കാണാത്ത, ദുരൂഹതകള്‍ നിറഞ്ഞൊരു വില്ലന്‍ എത്തുന്നതോടെ കഥയ്‌ക്കൊരു ത്രില്‍ വരുന്നു. ഒരുപാട് പ്രത്യേകതകളുണ്ട് ഈ വില്ലനിലേയ്ക്കുള്ള യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതി.

എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തി പെടുത്താനും. തിയേറ്ററില്‍ പിടിച്ചു ഇരുത്താനും ഉള്ള ത്രില്ലിംഗ് ഉണ്ട് ചിത്രത്തില്‍. പ്രത്യേകിച്ച് വില്ലനെ കണ്ടു പിടിക്കുന്ന രീതി ഒക്കെ വെറൈറ്റി ആണ്. പടത്തിലൊരു ട്വിസ്റ്റ് ഉണ്ട്. ആരും പ്രതീയ്ക്ഷിക്കാത്ത ഒരു ട്വിസ്റ്റ്. സമൂഹത്തിനു നല്ല ഒരു മെസ്സേജ് നല്‍കുന്ന ഒരു സോഷ്യല്‍ റെലെവന്റ് പടം. ധൈര്യമായി ടിക്കറ്റെടുക്കാം. മമ്മൂട്ടി ആരാധകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ പടം. എല്ലാം കൊണ്ടും നല്ല വെറൈറ്റി പടം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more