1 GBP = 104.17

ബൈബിള്‍ കണ്‍വന്‍ഷനൊരുക്കമായി ഭാരവാഹികളുടെയും വോളന്റിയേഴ്സിന്റെയും സമ്മേളനം ഇന്ന് പ്രസ്റ്റണ്‍ റീജിയനില്‍ ….

ബൈബിള്‍ കണ്‍വന്‍ഷനൊരുക്കമായി ഭാരവാഹികളുടെയും വോളന്റിയേഴ്സിന്റെയും സമ്മേളനം ഇന്ന് പ്രസ്റ്റണ്‍ റീജിയനില്‍ ….

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി’ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്ന രൂപതാ ഭാരവാഹികളുടെയും വോളന്റിയേഴ്സിന്റെയും പരിശീലനത്തിനും ആത്മീയ ഒരുക്കത്തിനുമായി സംഘടിപ്പിച്ചിരിക്കുന്ന രണ്ടാം ഘട്ട റീജിയണല്‍ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ച കഴിഞ്ഞു പ്രസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടക്കും. വൈകീട്ട് 5.30 മുതല്‍ 9.30 വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും പ്രഭാഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം (റോം) ദിവ്യബലിയര്‍പ്പിക്കുകയും ക്ലാസ് നയിക്കുകയും ചെയ്യും.

പ്രസ്റ്റണ്‍ റീജിയന് കീഴിലുള്ള എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ഭാരവാഹികളെയും വോളന്റിയേഴ്സായും തിരഞ്ഞെടുക്കപെട്ടവര്‍ക്കും ദൈവവചന പഠനങ്ങളിലും വിശ്വാസസത്യങ്ങളിലും ആഴപ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ കണ്‍വന്‍ഷനില്‍ സംബന്ധിക്കാവുന്നതാണ്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയന്‍ ഇന്‍ ചാര്‍ജ് റവ. ഡോ. മാത്യു പിണക്കാട്ട് അറിയിച്ചു.

വിലാസം:

സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍

സെന്റ്. ഇഗ്നേഷ്യസ് സ്‌ക്വയര്‍

പ്രസ്റ്റണ്‍

PR11TT

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more