1 GBP = 104.01

ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രതിനിധി സമ്മേളനം ആരംഭിച്ചു; സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി തീർഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് തിരുസഭയെന്നു മാർ ജോസഫ് സ്രാമ്പിക്കൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രതിനിധി സമ്മേളനം ആരംഭിച്ചു; സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി തീർഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് തിരുസഭയെന്നു മാർ ജോസഫ് സ്രാമ്പിക്കൽ

ഫാ. ബിജു കുന്നക്കാട്ട്

ന്യൂ ടൌൺ (വെയിൽസ് ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള അജപാലന പദ്ധതികൾക്ക് രൂപം നൽകാനും കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനുമായി സമ്മേളിക്കുന്ന ത്രിദിന ആലോചന യോഗം തിങ്കളാഴ്ച മിഡ് വെയിൽസിലെ കഫൻലി പാർക്കിൽ ആരംഭിച്ചു .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ മുപ്പത്തഞ്ചിൽപരം വൈദികരും രൂപതയിലെ 174 കുർബാന സെന്ററിൽ നിന്നുള്ള പ്രതിനിധികളും വിവിധ സന്യസ്ത ,സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട് .
എല്ലാ ക്രിസ്ത്യാനികളുടെയും പൗരത്വം സ്വർഗ്ഗത്തിൽ ആണെന്നും, അതിനാൽ സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയാണ് നാമോരോരുത്തരും യാത്ര ചെയ്യേണ്ടതെന്നും ഉത്‌ഘാടന സമ്മേളനത്തിൽ മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ക്രിസ്ത്യാനികളുടെ നല്ല ജീവിതത്തിന്റെ മാതൃക കണ്ട്, ഇവർ സ്വർഗ്ഗരാജ്യത്തെ പ്രതിഫലിപ്പിക്കുന്നവരായി മറ്റുള്ളവർക്ക് തോന്നാൻ ഇടയാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അടുത്ത അഞ്ചു വര്ഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങളുടെ മാർഗ രേഖയായ “living stones”, അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ, ക്ളാസുകൾ, ചർച്ചകൾ എന്നിവ നടക്കും. റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാൻ വാരികാട്ട്, റവ.ഡോ. മാർട്ടിൻ കല്ലുങ്കൽ, റവ. ഫാ.അരുൺ കലമറ്റത്തിൽ എന്നിവർ ഇന്ന് ക്‌ളാസുകൾ നയിക്കും. വികാരി ജെനറൽമാരായ റവ. ഡോ. തോമസ് പാറയടിയിൽ, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നു. സമ്മേളനം നാളെ ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more