1 GBP = 103.65
breaking news

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമഎയിൽസ്ഫോർഡ്‌ തീർത്ഥാടനം മെയ്‌ 27ന്‌

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമഎയിൽസ്ഫോർഡ്‌ തീർത്ഥാടനം മെയ്‌ 27ന്‌

പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഭാരത സഭയിൽനിന്നുള്ള വിശുദ്ധരായ അൽഫോൻസാമ്മയുടേയും ചാവറപിതാവിന്റേയും എവുപ്രാസിയാമ്മയുടേയും മദർതെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടേയും സംയുക്ത തിരുനാളാണ്‌ ഗ്രേറ്റ്‌ ബ്രിട്ടനിലെസീറോ മലബാർ രൂപത പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ എയിൽസ്ഫോർഡിൽ വച്ച്‌ മെയ്‌ 27ന്‌നടത്തുന്നത്‌. ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്നകെന്റിലെ പ്രശസ്തമായ ഈ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ അനേകായിരങ്ങളാണ്‌ മാധ്യസ്ഥം തേടിവരുന്നത്‌. കഴിഞ്ഞ കുറേവർഷങ്ങളായി ലണ്ടനിലെ സീറോമലബാർ സഭാ സമൂഹം നടത്തിവന്നിരുന്ന തിരുനാളാണ്‌ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ പ്രധാനപ്പെട്ട ഒരുതീർത്ഥാടനമായി ഇപ്പോൾ മാറിയിരിക്കുന്നത്‌.

ഉച്ചയ്ക്‌ 12 മണിയ്ക്ക്‌ ജപമാലാരാമത്തിലൂടെയുള്ള ജപമാലപ്രദക്ഷിണത്തോടെ തിരുനാളിനു തുടക്കമാകും. തുടർന്ന് 2മണിക്ക്‌ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ അദ്ധ്യക്ഷൻ മാർജോസഫ്‌ സ്രാമ്പിക്കൽ പിതാവിന്റെമുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾകുർബാനയും ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടും.

കർമ്മലീത്താ സഭാംഗമായിരുന്ന വിശുദ്ധ സൈമൺസ്റ്റോക്ക്‌ പിതാവ്‌ ഈ പ്രയറിയിലാണ്‌ അക്കാലത്ത്‌ജീവിച്ചിരുന്നത്‌. 1251-ൽ നൂറ്റാണ്ടിന്റ്റെ മദ്ധ്യത്തിൽ ഇവിടെവച്ചാണ്‌ വിശുദ്ധ സൈമൺ സ്റ്റോക്ക്‌ പിതാവിന്‌ മാതാവ്‌ ദർശ്ശനത്തിലൂടെവെന്തിങ്ങ നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു. വെന്തിങ്ങധരിക്കുന്ന ഏവർക്കും മാതാവിന്റെ പ്രത്യേകമായ സംരക്ഷണവും രോഗപീഡകളിൽ നിന്നും ആപത്തുകളിൽനിന്നും ഉണ്ടായിരിക്കുമെന്ന സന്ദേശവും അദ്ദേഹത്തിനു ലഭിച്ചു. കർമ്മലീത്താസഭയുടെ പ്രിയോർ ജനറാളായിരുന്നു അന്ന് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവ്‌ ‌. അന്ന് മുതൽക്കാണ്‌ കർമ്മലീത്താസന്യാസികൾ വെന്തിങ്ങ അഥവാ സ്കാപുലർ ധരിക്കുവാൻആരംഭിച്ചത്‌.

അനേകായിരങ്ങൾക്ക്‌ ആശ്വാസവും സന്തോഷവുംസാന്ത്വനവും പകരുന്ന ദൈവാനുഗ്രഹത്തിന്റെകൈയ്യൊപ്പ്‌ പതിഞ്ഞ ഈ പുണ്യഭൂമിലേക്കും തിരുനാളിലേയ്ക്കും ഏവരേയും ഹൃദയപൂർവ്വം സ്വാഗതംചെയ്യുന്നതായി റവ. ഫാ ഹാൻസ്‌ പുതിയാകുളങ്ങരഅറിയിച്ചു.

രൂപതയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന വിശ്വാസസമൂഹത്തിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയായ്‌ വരുന്നു.കോച്ചുകളും കാറുകളും പാർക്ക്‌ ചെയ്യുന്നതിനുള്ളവിപുലമായ പാർക്കിംഗ്‌ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more