1 GBP = 104.04

ഗ്രാമർ സ്‌കൂളുകൾക്ക് സഹായമായി 50 മില്യൺ പൗണ്ട് ; അവസരങ്ങളൊരുങ്ങുന്നത് മിടുക്കരായ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്

ഗ്രാമർ സ്‌കൂളുകൾക്ക് സഹായമായി 50 മില്യൺ പൗണ്ട് ; അവസരങ്ങളൊരുങ്ങുന്നത് മിടുക്കരായ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്

ലണ്ടൻ: ഗ്രാമർ സ്‌കൂളുകൾക്ക് 50 മില്യൺ പൗണ്ട് സർക്കാർ അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രി ഡാമിയൻ ഗ്രീനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവിലെ ഗ്രാമർ സ്‌കൂളുകൾക്ക് അധികമായി വിദ്യാർത്ഥികൾക്ക് പ്രവേശന സൗകര്യമൊരുക്കുന്നതിനാണ് ഫണ്ട് അനുവദിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മിടുക്കരായ നിർദ്ധന വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരമൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമായ അവസരങ്ങൾ സൃഷ്ടിക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ അറിയിച്ചു.

എന്നാൽ സ്റ്റേറ്റ് സ്‌കൂളുകൾ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് നിലവിലെ ഗ്രാമർ സ്‌കൂളുകൾക്ക് ആയിരക്കണക്കിന് പുതിയ കുട്ടികൾക്ക് പ്രവേശനം സൗകര്യമൊരുക്കാൻ ഫണ്ട് അനുവദിച്ചതെന്ന് ഒരു വിഭാഗം വാദിക്കുന്നു. നേരത്തേ പുതിയ ഗ്രാമർ സ്‌കൂളുകൾ അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് പാർലമെന്റിൽ തിരിച്ചടി നേരിട്ടിരുന്നു. സ്റ്റേറ്റ് സ്‌കൂളുകൾക്ക് കൂടുതൽ സൗകര്യമൊരുക്കിയതിന് ശേഷം മാത്രം ഗ്രാമർ സ്‌കൂളുകളെ പരിഗണിച്ചാൽ മതിയെന്ന തീരുമാനത്തിന് ഘടക വിരുദ്ധമായാണ് സർക്കാരിന്റെ പുതിയ തീരുമാനം.

എന്നാൽ മാതാപിതാക്കൾ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തരിക്കുകയാണ്. മലയാളികളുൾപ്പെടെയുള്ള ആയിരക്കണക്കിന് മിടുക്കരായ വിദ്യാർത്ഥികളാണ് ബ്രിട്ടനിലെ ഗ്രാമർ സ്‌കൂളുകളിൽ ഇടം നേടിയിട്ടുള്ളത്. പരിമിതമായ സീറ്റുകൾ മൂലം പലപ്പോഴും മിടുക്കരായ പല മലയാളി വിദ്യാർത്ഥികൾക്കും ഗ്രാമർ സ്‌കൂളുകൾ അന്യമാകുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more