1 GBP = 103.69
breaking news

ഗ്രെയ്സ് മെലഡിസ് ഓർക്കസ്ട്രയുടെ വാർഷികാഘോഷമായ ഗ്രെയ്സ് നൈറ്റ് ഒക്ടോബർ 21ന്

ഗ്രെയ്സ് മെലഡിസ് ഓർക്കസ്ട്രയുടെ വാർഷികാഘോഷമായ ഗ്രെയ്സ് നൈറ്റ് ഒക്ടോബർ 21ന്

ജോർജ് എടത്വാ
യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവസാന്നിധ്യമായ ഗ്രെയ്സ് മെലഡിസ് ഓർക്കസ്ട്രയുടെ വാർഷികാഘോഷമായ ഗ്രെയ്സ് നൈറ്റിനു മാറ്റുകൂട്ടുവാൻ അഞ്ചു മണിക്കൂർ നീളുന്ന ഭാവരാഗതാളമേളങ്ങൾ സമന്വയപ്പിച്ചിരിക്കുന്ന വൈവിധ്യമാർന്ന കലാരൂപങ്ങളാണ് കലാസ്വാദകർക്ക് ഒൻപതാം പിറന്നാൾ വിരുന്നായി ഗ്രെയ്സ് നൈറ്റ് ഒരുക്കുന്നത് ..
ഐഡിയ സ്റ്റാർസിംഗറിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ പ്രേഷകലക്ഷങ്ങളുടെ മനസ് കീഴടക്കിയ അരുൺ ഗോപൻ ആണ് ഈ വർഷത്തെ ഗ്രെസ് നൈറ്റിന്റെ പ്രധാന ആകർഷണം .മോഹൻ ലാൽ അഭിനയിച്ച കുരുക്ഷേത്ര മുതൽ രണ്ടായിരത്തിപതിനേഴിൽ പുറത്തിറങ്ങിയ ചങ്ക്‌സ് വരെ നിരവധി മലയാള ചല ചിത്രങ്ങളുടെയും പിന്നണി പാടിയ ഈ യുവ ഗായകൻ . മെലഡിയും ഫാസ്റ്റ് നമ്പേഴ്സും ഒരുപോലെ ഇണങ്ങുന്ന അരുൺ ഗ്രെയ്സ് നെറ്റിൽ എത്തുന്ന സംഗീതാസ്വാദകർക്ക് ഒരു നവ്യാനുഭവം ആയിരിക്കും .കൂടാതെ അതിനൂതനമായ ശബ്ദവെളിച്ചവിന്യാസമൊരുക്കുവാൻ ഗൾഫ് രാജ്യങ്ങളിലെ സ്റ്റേജുകളെ ശബ്ദവെളിച്ചവിന്യാസങ്ങളിലൂടെ നവ്യഭാവം നൽകുന്ന കലാകാരൻ ജോസ് ജോർജ്ജ് ഗ്രേസ് നൈറ്റിന്റെ സൗഹൃദവേദിയെ ധന്യമാക്കുവാൻ ദുബായിൽ നിന്നും എത്തുന്നു . സംഗീതത്തിനും സൗഹൃദത്തിനും ഒരുപോലെ മുൻഗണനകൊടുക്കുന്ന ജോസ് ദുബായിലെത്തുന്ന മലയാളസിനിമ പ്രവർത്തകരുടെ പ്രിയ ജോസ്‌ഭായി ഗ്രേസ് നൈറ്റിന്റെ താരമാകും .

പതിനഞ്ചിൽ അധികം ഗായികാ ഗായകരും , അൻപതിലധികം നർത്തകി നർത്തകരും അരങ്ങിലെത്തുന്ന നിരവധി സംഘനൃത്തങ്ങൾ ഉൾപ്പെടുന്ന അഞ്ചുമണിക്കൂർ നീളുന്ന ഈ കാലമാമാങ്കത്തിന്റെ അരങ്ങു നിയന്ത്രിക്കാൻ എത്തുന്നതും യുകെയിലെ നിരവധി വേദികളെ കീഴടക്കിയ പ്രഗത്ഭയായ അവതാരകർ സീമ സൈമണും, വിവേക് ബാലകൃഷ്‌ണനും ആണ്, കൂടാതെ യുകയിലെ വേദികൾക്ക് പുതുതലമുറയുടെ കരുത്തും സൗന്ദര്യവും പകരാൻ പുതിയ അവതാരക ഐറിൻ കുഷാൽ സ്റ്റാൻലിയെ കൂടി ഗ്രേസ് നൈറ്റിന്റെ വേദിയിൽ അവതരിപ്പിക്കുന്നു . ഗ്രെസ് നൈറ്റിന്റെ അണിയറയിൽ ചുക്കാൻപിടിക്കുന്നത് ഗ്രെസ് മെലഡീസിന്റെയും ,കലാ ഹാംപ്ഷെയറിൻറെയും മദേഴ്‌സ് ചാരിറ്റിയുടെയും ഊർജ്വസ്വലരായ പ്രവർത്തകരാണ്.

സിബി മേപ്പുറത്ത് , ജെയ്‌സൺ ബത്തേരി, റെജി കോശി , ജോയ്‌സൺ ജോയ് , മനോജ് മാത്രാടൻ , മീറ്റോ ജോസഫ് , ജോഷി കുളമ്പള്ളി , മനു ജനർദ്ദനൻ , രാകേഷ് തായിരി , ആനന്ദവിലാസം , സുനിൽ ലാൽ , സിനി ജെയ്‌സൺ , രെഞ്ചു കോശി , സുമ സിബി ,ലൗലി മനോജ് , ലിസി ഉണ്ണികൃഷ്ണൻ , സിജിമോൾ ജോർജ്ജ്, തുടങ്ങിയവർ ഉണ്ണികൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളിലായി ഗ്രെസ് നൈറ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു .
വേദിയുടെ അഡ്ഡ്രസ്സ്‌ :
സെന്റ് ജോർജ്ജ് കാത്തലിക് കോളജ്
സൗത്താംപ്ടൺ
SO16 3DQ
കൂടുതൽ വിവരങ്ങൾക്ക്
ഉണ്ണികൃഷ്ണൻ : 07411 775410

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more