1 GBP = 103.14

ഗവർണർ പി സദാശിവം പതാക ഉയർത്തി; സംസ്ഥാനത്ത് റിപ്പബ്ലിക്​ ദിനാ​േഘാഷത്തിന്​ തുടക്കം

ഗവർണർ പി സദാശിവം പതാക ഉയർത്തി; സംസ്ഥാനത്ത് റിപ്പബ്ലിക്​ ദിനാ​േഘാഷത്തിന്​ തുടക്കം

തിരുവനന്തപുരം: സംസ്​ഥാനത്തെ റിപ്പബ്ലിക്​ ദിനാഘോഷ ചടങ്ങുകൾ തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ ആരംഭിച്ചു. ഗവർണർ പി.സദാശിവം പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക്​ ദിനപരേഡ്​ നിരീക്ഷിച്ചുകൊണ്ട്​ അഭിവാദ്യം സ്വീകരിച്ചു.

ലോക​ത്തെമ്പാടുമുള്ള എല്ലാ കേരളീയർക്കും ഗവർണർ റിപ്പബ്ലിക്​ ദിനാംശസകൾ നേർന്നു. 69ാം റിപ്പബ്ലിക്​ ദിനത്തിൽ രാജ്യത്തി​​െൻറ സ്വാതന്ത്യത്തിനായി സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച്​ ജീവൻ ത്യജിച്ചവരെ അനുസ്​മരിക്കാമെന്ന്​ ഗവർണർ ഒാർമിപ്പിച്ചു. ഇന്ത്യ ദരിദ്ര രാജ്യമെന്ന നിലയിൽ നിന്ന്​ അതിവേഗം വളരുന്ന രാജ്യമായി മാറിയിരിക്കുന്നു. കൃഷി, ശാസ്​ത്രസാ​േങ്കതികം, സൈനികം, ഭക്ഷ്യവിഭവം എന്നീ മേഖലകളിൽ ഇന്ത്യ സാന്നിധ്യമുറപ്പിച്ചു. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളാണ്​ ലോകത്തിനു മുന്നിൽ രാജ്യത്തി​​െൻറ ശക്​തി എന്നും ഗവർണർ റിപ്പബ്ലിക്​ ദിന സന്ദേശത്തിൽ പറഞ്ഞു.

വിവിധ ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക്​ ദിനാഘോഷത്തിൽ പ​െങ്കടുത്തു. മന്ത്രിമാർ പതാക ഉയർത്തി ഗാർഡ്​ ഒാഫ്​ ഒാണർ സ്വീകരിച്ചു. ആഘോഷത്തോടനുബന്ധിച്ച്​ ജില്ലകളിൽ വിവിധ പരിപാടികളും അരങ്ങേറി.

കൊച്ചിയിൽ മന്ത്രി എ.സി മൊയ്​തീൻ പതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി മാത്യു ടി തോമസ് ഗാർഡ്​ ഒാഫ്​ ഒാണർ സ്വീകരിച്ചു. കോഴിക്കോട്​ വിക്രം മൈതാനിയിൽ വി.എസ്​ സുനിൽ കുമാർ പരേഡ്​ പരിശോധിച്ച്​ അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരിൽ ശൈലജ ടീച്ചറും അഭിവാദ്യം സ്വീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more