1 GBP = 103.33

ലാലേട്ടന്‍… നടന്‍ മോഹന്‍ലാലിനെ ‘ലാലേട്ടന്‍’ എന്ന് വിളിച്ച് ഗവര്‍ണര്‍ പി സദാശിവം.

ലാലേട്ടന്‍… നടന്‍ മോഹന്‍ലാലിനെ ‘ലാലേട്ടന്‍’ എന്ന് വിളിച്ച് ഗവര്‍ണര്‍ പി സദാശിവം.

തിരുവനന്തപുരം: ലാലേട്ടന്‍… നടന്‍ മോഹന്‍ലാലിനെ ‘ലാലേട്ടന്‍’ എന്ന് വിളിച്ച് ഗവര്‍ണര്‍ പി സദാശിവം. പി.കേശവദേവ് ട്രസ്റ്റിന്റെ പുരസ്‌കാരദാന ചടങ്ങിലാണ് മോഹന്‍ലാലിനെ ആരാധകര്‍ വിളിക്കുന്ന പേര് ഗവര്‍ണറും വിളിച്ചത്. മലയാളികള്‍ താങ്കളെ ലാലേട്ടന്‍ എന്നല്ലേ വിളിക്കുന്നതെന്നയാരുന്നു ഗവര്‍ണറുടെ സംശയം. അതേയെന്ന് തലയാട്ടി ലാലും. ഇതോടെ സദസില്‍ നിന്നും ചിരിയുയര്‍ന്നു.

അഭിനേതാക്കളും എഴുത്തുകാരുമൊക്കെ സമൂഹത്തിനു മാതൃക ആകേണ്ടവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അവരെ നോക്കിയാണ് സമൂഹം പഠിക്കുന്നത്. അതുകൊണ്ട് സമൂഹത്തെ നേര്‍വഴിക്കു നടത്തേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുടവന്‍മുകളില്‍ താമസിക്കുന്ന കാലത്ത് കേശവദേവിന്റെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു തന്റെ അച്ഛനും സംവിധായകന്‍ പ്രിയദര്‍ശന്റെ അച്ഛനും കേശവദേവിന്റെ സുഹൃത്തുക്കളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മന്ത്രി എ.കെ.ബാലന്‍ കേശവദേവ് അനുസ്മരണ പ്രഭാഷണം നടത്തി. യുഎസ്ടി ഗ്ലോബല്‍ സിഇഒ സാജന്‍ പിള്ള, ഡോ. ജോര്‍ജ് ഓണക്കൂര്‍, സീതാലക്ഷ്മീദേവ്, കേശവദേവ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. അരുണ്‍ ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more