കമലഹാസനില്‍ നിന്ന് മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നത് കടുത്ത അവഗണന, പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞ് ഗൗതമി


കമലഹാസനില്‍ നിന്ന് മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നത് കടുത്ത അവഗണന, പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞ് ഗൗതമി

കമലാഹാസനുമായി വേര്‍പിരിയുന്നു എന്ന ഗൗതമിയുടെ ബ്ലോഗ് ആരാധകര്‍ ഞെട്ടലോടെയാണ് വായിച്ചത്. എന്നാല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു എന്നല്ലാതെ എന്തിനായിരുന്നു ആ തീരുമാനം എന്ന് ഗൗതമി അന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അതിന് പിന്നിലെ കാരണം ഗൗതമി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കമലാഹാസനില്‍ നിന്ന് തന്റെ മകള്‍ക്ക് കടുത്ത അവഗണനയാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് ഗൗതമി പറയുന്നു. കമലിനേയും മക്കളേയും സ്‌നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ തനിക്ക് തന്റെ മകള്‍ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്ന് ഗൗതമി തുറന്ന് പറയുന്നു. കമല്‍ തന്റെ മക്കളെ സിനിമയിലേക്ക് അനുഗ്രഹിച്ച് പറഞ്ഞയച്ചു. എന്നാല്‍ സുബ്ബുലക്ഷ്മിയ്ക്ക് സിനിമയില്‍ നിന്ന് അവസരം വന്നപ്പോള്‍ കണ്ടില്ലെന്ന് നടിച്ച് മാറി നിന്നതായും ഗൗതമി വ്യക്തമാക്കി.

ജീവിതത്തിലെ തിരക്കിനിടയില്‍ തന്റെ മകളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണ് എന്നും മകളെ നല്ലസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹം എന്നും ഗൗതമി വ്യക്തമാക്കി. മലയാളത്തിലെ ഒരു സിനിമാ മാസികയാണ് ഗൗതമിയുടെ അഭിമുഖം പുറത്ത് വിട്ടത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates