1 GBP = 103.76

കെന്റ് മലയാളി അസോസിയേഷൻ ട്രഷറർ രാജൻ പിള്ളയുടെ പിതാവ് ശ്രീ. ആർ. ഗോപിനാഥൻ പിള്ളൈയുടെ സംസ്കാരം ഈ മാസം 30ന്….

കെന്റ് മലയാളി അസോസിയേഷൻ ട്രഷറർ രാജൻ പിള്ളയുടെ പിതാവ് ശ്രീ. ആർ. ഗോപിനാഥൻ പിള്ളൈയുടെ സംസ്കാരം ഈ മാസം 30ന്….

കെന്റ് മലയാളി അസോസിയേഷനിലെ മുതിർന്ന അംഗവും കെന്റിൽ താമസിച്ചു വന്നിരുന്നതുമായ ശ്രീ. ആർ. ഗോപിനാഥൻ പിള്ളൈയുടെ സംസ്കാരം ഈ മാസം 30ന് മെഡ് വേ ക്രിമറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് ലോർഡ്‌സ്‌വുഡ് ലേസർ സെന്ററിൽ പൊതുദർശനത്തിനു വച്ചതിന് ശേഷം 11 .30 ഓടെ മൃതദേഹം മെഡ് വേ ക്രിമറ്റോറിയത്തിലേക്ക് കൊണ്ട് പോകും. ലോർഡ്‌സ്‌വുഡ് ലേസർ സെന്ററിൽ റിഫ്രഷ്‌മെന്റിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കെന്റിലെ ആദ്യ കാല കുടിയേറ്റക്കാരിൽ ഒരാളായ ഗോപിനാഥൻ പിള്ളൈ തിരുവനന്തപുരം മടവൂർ സ്വദേശിയാണ്. ശ്രീമതി. രുഗ്മിണി ‘അമ്മ പിള്ളൈ ആണ് ഭാര്യ. രാജൻ പിള്ള (ട്രഷറർ , കെന്റ് മലയാളി അസോസിയേഷൻ), രാധാകൃഷ്ണൻ പിള്ളൈ, സിന്ധു പിള്ളൈ ഹിൽ എന്നിവരാണ് മക്കൾ. ബിന്ദു പിള്ളൈ, സംഗീത പിള്ളൈ, മാത്യു ഹിൽ എന്നിവർ മരുമക്കളാണ്. ഗായത്രി പിള്ളൈ ജാസ് മഹൽ, ധന്യ പിള്ളൈ, വിസ്മയ പിള്ളൈ, വിനായക പിള്ളൈ, ലിയാം പിള്ളൈ ഹിൽ, ശിവൻ പിള്ളൈ ഹിൽ, മായാ പിള്ളൈ എന്നിവർ ചെറുമക്കളാണ്.

ആദരാഞ്ജലികൾ അർപ്പിക്കുവാൻ ബന്ധപ്പെടുക:

രാജൻ പിള്ളൈ: 07475809232

രാധാകൃഷ്ണ പിള്ളൈ: 07469948426

പൊതുദർശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Lordswood Sports and Social Club, North Dane Way, Lordswood, Chatham, Kent, ME5 8YE.

സംസ്കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Medway Crematorium, Robin Hood Lane, Blue Bell Hill, Chatham, Kent, ME5 9QU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more