1 GBP = 103.89

ഗോൾഡൻ ഗ്ലോബിൽ മുത്തമിട്ട് ത്രീ ബിൽബോർഡ്സ്; #മി ടൂ ക്യാംപയിന് ഐക്യദാർഢ്യവുമായി കറുപ്പണിഞ്ഞ് താരങ്ങൾ

ഗോൾഡൻ ഗ്ലോബിൽ മുത്തമിട്ട് ത്രീ ബിൽബോർഡ്സ്; #മി ടൂ ക്യാംപയിന് ഐക്യദാർഢ്യവുമായി കറുപ്പണിഞ്ഞ് താരങ്ങൾ

കാലിഫോർണിയ: എഴുപത്തി അഞ്ചാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമടക്കം നാല് അവാർഡുകൾ നേടിയ അമേരിക്കൻ ചിത്രമായ ‘ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ് ‘ ഈ വർഷത്തെ മികച്ച ചിത്രമായി. മികച്ച തിരക്കഥ, നടി, സഹനടൻ എന്നിവയടക്കം നാല് അവാർഡുകൾ ത്രീ ബിൽബോർഡ്സ് സ്വന്തമാക്കി. പുരസ്കാരത്തെക്കാളേറെ ഗോൾഡൻ ഗ്ലോബ് നിശ കവർന്നത് കറുപ്പ് വസ്ത്രമണിഞ്ഞെത്തിയ താരങ്ങളായിരുന്നു. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്രെയിനെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നാലെ, ജീവിതത്തിൽ എപ്പോഴെങ്കിലും പീഡനത്തിനിരയാകേണ്ടി വന്ന സ്ത്രീകൾ തുറന്നു പറച്ചിലുമായെത്തിയ #മി ടൂ കാമ്പെയിന് ഐക്യദാർഢ്യവുമായാണ് കറുത്ത വസ്ത്രം ധരിച്ച് താരങ്ങളെത്തിയത്. സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് സ്ത്രീ ശാക്തീകരണത്തെപ്പറ്റി അമേരിക്കൻ നടിയും അവതാരകയും വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഓപ്ര വിൻഫ്രീ നടത്തിയ പ്രസംഗം ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് ചടങ്ങിന്റെ രാഷ്ട്രീയ പ്രഖ്യാപനമായി മാറി.

മികച്ച ചിത്രം (ഡ്രാമ): ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ് മിസൂറി
മികച്ച ചിത്രം (മ്യൂസിക്കൽ): ലേഡി ബേഡ്
മികച്ച സംവിധായകൻ: ഗിലർമോ ഡെൽടോറോ (ദ ഷേപ് ഒഫ് വാട്ടർ)
മികച്ച നടി (ഡ്രാമ): ഫ്രാൻസെസ് മക്ഡോർമന്റ് (ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ് മിസൂറി)
മികച്ച നടൻ (ഡ്രാമ): ഗാരി ഓൾഡ്മാൻ (ഡാർക്കസ്റ്റ് അവർ)
മികച്ച നടൻ (മ്യൂസിക്കൽ): ജെയിംസ് ഫ്രാങ്കോ (‌ദ ഡിസാസ്റ്റർ ആർട്ടിസ്റ്റ്)
മികച്ച നടി (മ്യൂസിക്കൽ): സവോയിർസ് റൊനാൻ (ലേഡി ബേഡ്)
മികച്ച തിരക്കഥ : മാർട്ടിൻ മക്ഡഫ് (ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ് മിസൂറി)

സദസിനെ കണ്ണീരണിയിച്ച് ഒപ്ര
സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ‘സെസിൽ ബി ഡിമിൽ’ പുരസ്കാരം ഏറ്റുവാങ്ങിയ ഒപ്ര വിൻഫ്രീ ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വർഗക്കാരിയായി. വംശീയ അധിക്ഷേപത്തിന്റെ പാതയിലൂടെ കടന്നുവന്ന് ഒടുക്കം വിജയത്തിന്റെ സ്വർണത്തിളക്കം വരെ എത്തിയ വിധിയെ ഓർത്തുള്ള ഒപ്രയുടെ പ്രസംഗം സദസിനെ കണ്ണീരണിയിച്ചു. ഒരു കറുത്ത വനിതയുടെ വിജയത്തിന്റെ പടവുകൾക്കൊപ്പം താനുൾപ്പെട്ട സ്ത്രീകളുടെ കരുത്തും അവർ ലോകത്തെ ഓർമ്മിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more