1 GBP = 103.89

ആസ്ട്രേലിയയിൽ ജി.എൻ.എം നഴ്സുമാർക്കുള്ള തടസം നീങ്ങുന്നു

ആസ്ട്രേലിയയിൽ ജി.എൻ.എം നഴ്സുമാർക്കുള്ള തടസം നീങ്ങുന്നു

മെൽബൺ ; കേരളത്തിലെ ജനറൽ നേഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ജി.എൻ.എം)​ പാസായ കുട്ടികൾക്ക് ആസ്‌ട്രേലിയിൽ നഴ്സിംഗ് രജിസ്‌ട്രേഷൻ ലഭിക്കാനുള്ള തടസങ്ങൾ നീങ്ങുന്നു. ആസ്‌ട്രേലിയ നഴ്സിംഗ് അതോറിറ്റി അനുമതി നൽകിയ ‘ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് ‘ കോഴ്സ് പാസാകുന്നവർ അഡാപ്റ്റേഷൻ കൂടി പൂർത്തിയാക്കിയാൽ ആസ്‌ട്രേലിയൻ നഴ്സിംഗ് രജിസ്‌ട്രേഷൻ ലഭിക്കും . നിലവിൽ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവർക്ക് മാത്രമേ അഡാപ്റ്റേഷൻ കോഴ്സ് പൂർത്തിയാക്കി രജിസ്ട്രേഷൻ ലഭിക്കുമായിരുന്നുള്ളു .

മെൽബണിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റിന് (IHM)​ ‘ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് ‘ നടത്താൻ അനുമതി ലഭിച്ചതിലൂടെആസ്‌ട്രേലിയിൽ വരാതെ തന്നെ IHM ഓൺലൈൻ കോഴ്സിലൂടെ ലോകത്തു എവിടെ നിന്നും പഠിച്ചാൽ മതിയാകും. ഇതിനുപുറമെ IHMന്റെ കൊച്ചി കേന്ദ്രത്തിൽ നിന്നും പ്രത്യക ഇംഗ്ലീഷ് പരിശീലനവും ലഭിക്കും .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more