1 GBP =
breaking news

ഗണേഷ് കുമാറിനെതിരായ കേസ്: അഞ്ചൽ സിഐയെ മാറ്റി

ഗണേഷ് കുമാറിനെതിരായ കേസ്: അഞ്ചൽ സിഐയെ മാറ്റി

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എ അമ്മയെയും മകനെയും കയ്യേറ്റ ചെയ്ത കേസന്വേഷണത്തിൽ നിന്ന് അഞ്ചൽ സിഐയെ മാറ്റി. സിഐ മോഹൻ ദാസ് പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടി. അക്രമത്തിന് സിഐ ദൃക്സാക്ഷിയായിരുന്ന അഞ്ചൽ സിഐക്ക് അന്വേഷണച്ചുമതല നൽകിയത് വിവാദമായിരുന്നു.

അഞ്ചല്‍ അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാറും ഡ്രൈവറും മര്‍ദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്. ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്‌ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ്  നേരത്തെ ആരോപിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more