1 GBP = 103.92

”സ്നേഹാഞ്ജലി 2018″ ജി.എം.എയുടെ ഈ വർഷത്തെ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം…. തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കാൻ കരളലിയിക്കും വീഡിയോ പ്രദർശനം…

”സ്നേഹാഞ്ജലി 2018″ ജി.എം.എയുടെ ഈ വർഷത്തെ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം…. തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കാൻ കരളലിയിക്കും വീഡിയോ പ്രദർശനം…

ജോർജ് ജോസഫ്

ഗ്ലോസ്റ്റർഷയർ മലയാളീ അസോസിയേഷൻ നടത്തിയ “സ്നേഹാഞ്ജലി 2018” ലൂടെ ഈ വർഷത്തെ കലാ സാംസ്‌കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചു. വർണ ശബളമായ ആ സായംസാന്ധ്യ ആരംഭിച്ചത് ജി. എം. എ യുടെ ജനറൽ സെക്രട്ടറി ജിൽസ് ടി പോൾ സ്വാഗത പ്രസംഗം നടത്തി, പ്രസിഡന്റ് വിനോദ് മാണി ഭദ്ര ദീപം തിരി കൊളുത്തിയായിരുന്നു. ഈ ഒരു സായാഹ്നം തുടക്കം മുതൽ അവസാനം വരെ അവതരിപ്പിച്ചത് ഞങ്ങളുടെ പ്രിയപ്പെട്ട സണ്ണി ലൂക്കോസ് ആയിരുന്നു.

മണ്ണോടു മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കാൻ തയ്യാറാക്കിയ വീഡിയോ പ്രദര്ശനത്തിന് ശേഷം ജി. എം. എ യുടെ എക്കാലവും പ്രിയപ്പെട്ട ലോറൻസ് പെല്ലിശ്ശേരി ഇത്രയും കാലത്തെ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയുള്ള ഒരു അവലോകനം നടത്തുകയും GMA ചാരിറ്റി സൊഫാർ എന്ന വീഡിയോ പ്രസൻേറഷനും ഉണ്ടായിരുന്നു

തുടർന്നു നടത്തിയ വിവിധ കലാപരിപാടികൾക്കൊപ്പം ഏറ്റവും വേറിട്ടു നിന്ന “പുരുഷശ്രീ” പേജ പേജൻറ് കോണ്ടെസ്ട് , റോബി മേക്കരയുടെ നേതൃത്വത്തിൽ നടന്നു. മൂന്നു റൗണ്ടുകളായി നടത്തിയ ഈ മത്സരം ഒരുക്കലും മറക്കാനാകാത്തതും വളരെ മികവുറ്റ ഒരു പരിപാടിയും ആയിരുന്നു. വ്യത്യസ്‍ത വേഷ വിധാനങ്ങളോടെ ഓരോ റൗണ്ടുകളിലും മത്സരാർത്ഥികൾ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.

പരസപരം സ്നേഹിച്ചും , ആശയങ്ങൾ കൈമാറിയും, വളരെയധികം ഒത്തൊരുമയോടെയാണ് മത്സരാത്ഥികൾ പങ്കെടുത്തത്. സെല്ഫ് കോൺഫിഡൻസ് വളർത്താനും അതിനോടൊപ്പം സ്റ്റേജ് ഫീയർ മാറ്റ്റാനുമുള്ള നല്ല ഒരു വേദിയായിട്ടായിരുന്നു എല്ലാ മത്സരാത്ഥികളും ഇതിനെ കണ്ടത്.

തികഞ്ഞ പോരാട്ടത്തിനൊടുവിൽ വിജയികളെ പ്രഖ്യാപിക്കുമ്പോൾ ചെൽറ്റൻഹാമിൽ നിന്നുമുള്ള ജഡ്സൺ ആലപ്പാട്ട് ജി. എം. എ യുടെ “പുരുഷശ്രീ” ആയി തിരഞ്ഞെടുത്തു. റണ്ണർ അപ്പ് ആയിട്ട് ജോ വിൽട്ടൻ, സെക്കന്റ് റണ്ണർ അപ്പ് ആയി അരുൺ വിജയൻ എന്നിവരേയും തിരഞ്ഞെടുത്തു.

മറ്റു സമ്മാനങ്ങൾ നേടിയവർ : മിസ്റ്റർ ഫീസിക്ക് ആയി സാവിയോ സെലസ്റ്റിൻ, മിസ്റ്റർ ഫോട്ടോ ജനിക് ആയി അനീഷ് ആലഞ്ചേരിൽ, ബേസ്റ്റു പെയർ ആയി തിരഞ്ഞെടുത്തത് ജഡ്സൺ ആലപാടും, മിസ്റ്റർ സ്റ്റൈൽ ആയി ബെന്നി വര്ഗീസ് അതോടൊപ്പം മിസ്റ്റർ ആറ്റിട്യൂട് ആയി ജെയ്സൺ വര്ഗീസിനെയും തിരഞ്ഞെടുത്തു.

നാന്നൂറിൽ പരം അംഗങ്ങൾ ആസ്വദിച്ച ഈ പരിപാടി വൻ വിജയമായി മാരുകയും ഇതിനു പുറകിൽ ചുക്കാൻ പിടിച്ച എല്ലാവര്ക്കും ഒരായിരം നന്ദി അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more