1 GBP = 103.12

തീവ്രവാദ പ്രവർത്തനത്തിന് ലണ്ടനിൽ പതിനാല്കാരിയായ ബാലിക അറസ്റ്റിലായി

തീവ്രവാദ പ്രവർത്തനത്തിന് ലണ്ടനിൽ പതിനാല്കാരിയായ ബാലിക അറസ്റ്റിലായി

ലണ്ടൻ: തീവ്രവാദ പ്രവർത്തനനത്തിന് സഹായം നല്കിയെന്ന പേരിൽ സൗത്ത് ലണ്ടനിൽ പതിനാലുകാരിയായ ബാലികയെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനത്തിന് മറ്റൊരാളെ സഹായിച്ചതിനാണ് അറസ്റ്റ്. സൗത്ത് ലണ്ടനിലെ ബാലികയുടെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ആൻഡ് ക്രിമിനൽ എവിഡൻസ് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് മെറ്റ് പോലീസ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more