1 GBP =
breaking news

ജർമനി ലോകകപ്പി​ൽ നിന്ന്​ പുറത്ത്…

ജർമനി ലോകകപ്പി​ൽ നിന്ന്​ പുറത്ത്…

കസാൻ: ഗ്രൂപ്പ്​ എഫിലെ നിർണായക മൽസരത്തിൽ ദക്ഷിണകൊറിയയോട്​ തോൽവി വഴങ്ങി ജർമനി ലോകകപ്പി​ൽ നിന്ന്​ പുറത്ത്​. ജയം ലക്ഷ്യമിട്ട്​ കളത്തിലിറങ്ങിയ ജർമനി കൊറിയയുടെ പ്രതിരോധ ഫുട്​ബാളിന്​ മുന്നിൽ പതറുകയായിരുന്നു. ആദ്യപകുതിയിൽ ജർമനിയെ ഗോളടിക്കാതെ പിടിച്ചു നിർത്തിയ കൊറിയ രണ്ടാം പകുതിയിൽ ജർമൻ ഗോൾമുഖത്ത്​ ഇരമ്പിയാർത്തു. ഇതോടെ കളിമറന്ന ജർമനി രണ്ട്​ ഗോൾ തോൽവി വഴങ്ങുകയായിരുന്നു.

ഇഞ്ചുറി ടൈമിലാണ്​ കൊറിയയുടെ രണ്ട്​ ഗോളും വന്നത്​. 93ാം മിനുട്ടിലെ കൊറിയയുടെ ഗോൾ ലൈൻ റഫറി ഒാഫ്​ സൈഡ്​ വിളിച്ചെങ്കിലും വാറിൽ ഗോളെന്ന്​ വ്യക്​തമാക്കുകയായിരുന്നു. ജർമൻ ഗോൾകീപ്പർ നോയറുടെ പിഴവിൽ നിന്നാണ്​ രണ്ടാം ഗോൾ വന്നത്​. സ്വന്തം പോസ്​റ്റ്​ വിട്ട്​ ഗോളടിക്കാനായി എതിർപോസ്​റ്റിലെത്തിയ നോയറുടെ സമ്മാനമായിരുന്നു ദക്ഷിണകൊറിയയുടെ രണ്ടാം ഗോൾ. തോൽവിയോടെ ഫ്രാൻസ്​, ഇറ്റലി, സ്​പെയിൻ എന്നീ ടീമുകൾക്ക്​ ശേഷം ചാമ്പ്യൻമാരായെത്തി ആദ്യ റൗണ്ടിൽ തന്നെ ലോകകപ്പിൽ നിന്ന്​ പുറത്താവുക എന്ന ദുർഗതി ജർമനിക്കും വന്നിരിക്കുകയാണ്​.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more