1 GBP =
breaking news

ജ​ർ​മ​നി​യി​ൽ മ​ന്ത്രി​സ​ഭ​ രൂ​പ​വ​ത്​​ക​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

ജ​ർ​മ​നി​യി​ൽ മ​ന്ത്രി​സ​ഭ​ രൂ​പ​വ​ത്​​ക​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

ബ​ർ​ലി​ൻ: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന്​ മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​ട്ടും ജ​ർ​മ​നി​യി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​ത്തീ​ർ​ന്ന ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ലി​​െൻറ ക്രി​സ്ത്യ​ൻ ഡെ​േ​മാ​ക്രാ​റ്റു​ക​ൾ​ക്കും സ​ഖ്യ ക​ക്ഷി​യാ​യ ക്രി​സ്ത്യ​ൻ സോ​ഷ്യ​ൽ യൂ​നി​യ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​വ​ർ​ക്കൊ​പ്പം മ​ന്ത്രി​സ​ഭ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ സ​ന്ന​ദ്ധ​രാ​യി ര​ണ്ടു​മാ​സ​ത്തി​ല​ധി​കം ച​ർ​ച്ച ന​ട​ത്തി​യ ഗ്രീ​ൻ പാ​ർ​ട്ടി​യും ഫ്രീ ​െ​ഡ​മോ​ക്രാ​റ്റു​ക​ളും ഒ​ടു​വി​ൽ തെ​റ്റി​പ്പി​രി​ഞ്ഞ​തോ​ടെ വീ​ണ്ടും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ എ​ന്ന അ​വ​സ്ഥ​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​തൊ​ഴി​വാ​ക്കാ​നാ​യി ജ​ർ​മ​ൻ പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്ക്​ വാ​ൾ​ട്ട​ർ സ്​​റ്റീ​ൻ​മ​യ​ർ സ​മ​വാ​യ ച​ർ​ച്ച തു​ട​ങ്ങി​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ​ക​ക്ഷി​ക​ളാ​യ ലി​ങ്കെ​യും തീ​വ്ര വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ളാ​യ എ.​എ​ഫ്.​ഡി​യും ഒ​ഴി​കെ ആ​രു​മാ​യും മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് ത​യാ​റാ​യ മെ​ർ​ക​ലി​​െൻറ പാ​ർ​ട്ടി​ക്ക് ഒ​ടു​വി​ൽ നി​ല​വി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​മാ​യി ച​ർ​ച്ച ആ​രം​ഭി​ക്കേ​ണ്ടി​വ​ന്നു.

എ​ന്നാ​ൽ, ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ യോ​ജി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പെ​ൻ​ഷ​ൻ, മി​നി​മം വേ​ത​നം, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം അ​ട​ക്ക​മു​ള്ള പ​ഠ​നം സൗ​ജ​ന്യ​മാ​ക്കു​ക, വി​ദേ​ശ ആ​യു​ധ​ക​ച്ച​വ​ട നി​യ​ന്ത്ര​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാ​ടി​നോ​ട്​ എ​തി​ർ​പ്പു​ള്ള​വ​രാ​ണ്‌ ബ​വേ​റി​യ​ൻ​സം​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മു​ള്ള ക്രി​സ്ത്യ​ൻ സോ​ഷ്യ​ൽ യൂ​നി​യ​ൻ പാ​ർ​ട്ടി. അ​തി​നി​ട​യി​ൽ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ യു​വ​ജ​ന​വി​ഭാ​ഗമായ യ​ങ് സോ​ഷ്യ​ലി​സ്​​റ്റു​ക​ൾ മ​ന്ത്രി​സ​ഭ​പ്ര​വേ​ശ​ന​ത്തി​െ​ന​തി​രാ​യി രം​ഗ​ത്തു​വ​രു​ക​യും ചെ​യ്​​തു.

തീ​രു​മാ​ന​മാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി​യി​ൽ വീ​ണ്ടും ച​ർ​ച്ച തു​ട​ങ്ങാ​നും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത്​ മെ​ർ​ക​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​ന​പ​ക്ഷ​സ​ർ​ക്കാ​റി​നാ​യി​രി​ക്കും സാ​ധ്യ​ത.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more