1 GBP = 103.61
breaking news

വിദേശികൾക്കെതിരെ ആക്രമണം തുടർക്കഥയാകുന്നു; യു.പിയിൽ സ്വിസ്സ് ദന്പതികൾക്ക് പിന്നാലെ ജർമ്മൻ പൗരനും നേരെയും ആക്രമണം

വിദേശികൾക്കെതിരെ ആക്രമണം തുടർക്കഥയാകുന്നു; യു.പിയിൽ സ്വിസ്സ് ദന്പതികൾക്ക് പിന്നാലെ ജർമ്മൻ പൗരനും നേരെയും ആക്രമണം

ല‌ക്‌നൗ: ഉത്തർപ്രദേശിൽ വിനോദ സഞ്ചാരികളായ സ്വിസ് ദമ്പതികളെ ആക്രമിച്ചതിനു പിന്നാലെ മറ്റൊരു വിദേശിക്ക് മ‌ർദ്ദനമേറ്റു. ജർമ്മൻ തലസ്ഥാനമായ ബെർലിൻ സ്വദേശിയായ ഹോൾഗർ എറീക്കാണ് ആക്രമണത്തിന് ഇരയായത്. അഘോരി ഫോർട്ട് സന്ദർശിക്കാനാണ് ഹോൾഗർ യു.പിയിലെത്തിയത്.
റോബർട്ട്സ്ഗഞ്ച് റെയിൽവേ സ്റ്രേഷനിൽ ഇറങ്ങിയ ഹോൾഗറിനെ ഒരു കൂട്ടം ആളുകൾ മർദ്ദിക്കുകായിരുന്നു.

സ്റ്റേഷൻമാസ്റ്ററുടെ പരാതിയെത്തുടർന്ന് പൊലീസ് റെയിൽവേ ഇലക്ട്രിസിറ്റി കോൺട്രാക്ടറായ അമാൻ കുമാറിനെ അറസ്റ്റ്ചെയ്തു. എന്നാൽ താൻ നിരപരാധിയാണെന്നും സ്റ്റേഷനിൽ വന്നിറങ്ങിയ വിദേശിയോട് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞപ്പോൾ തന്റെ മുഖത്ത് തുപ്പുകയും അപമാനിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി അമാൻ പറഞ്ഞു. ആക്രമിക്കുമ്പോൾ അമാൻ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സ്റ്റേഷനിലിറങ്ങിയ ഹോൾഗറിനോട് പേരും മറ്റ് വിവരങ്ങളും ചോദിച്ചു. മദ്യത്തിന്റെ മണം അടിച്ചതോടെ ഹോൾഗർ പ്രതികരിച്ചില്ല. ഇതിൽ പ്രകോപിതനായി അമാനും കൂട്ടരും ഹോൾഗറിനെ ആക്രമിക്കുകയായിരുന്നു.

സെപ്തംബർ 30 നാണ് താജ്മഹൽ സന്ദർശിക്കാനെത്തിയ സ്വിസ് ദമ്പതികളെ ഒരുകൂട്ടം യുവാക്കൾ ആക്രമിച്ചത്. അന്ന് ആക്രമണം കാമറയിൽ പകർത്താനല്ലാതെ അവരെ രക്ഷിക്കാൻ ആരും തയാറായില്ല. പിന്നീട് അവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് യു.പി – രാജസ്ഥാൻ അതി‌ർത്തിയിൽ നിന്ന് അഞ്ച് പേരെ പിടികൂടി. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ടൂറിസം വകുപ്പ് മന്ത്രി അൽഫോൻസ് കണ്ണന്താനം, സാംസ്കാരിക മന്ത്രി മഹേഷ് ശർമ തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിദേശിക്കുനേരെ ആക്രമണം നടന്നിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more