1 GBP = 103.96

മൂല്യനിര്‍ണ്ണയ രീതിയില്‍ പിഴവ്, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ തെറ്റ് വരാനിടയുണ്ടെന്ന് മുന്നറിയിപ്പ്

മൂല്യനിര്‍ണ്ണയ രീതിയില്‍ പിഴവ്, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ തെറ്റ് വരാനിടയുണ്ടെന്ന് മുന്നറിയിപ്പ്

ജിസിഎസ്ഇ പരീക്ഷയുടെ ഫലം ഈ ആഴ്ച പുറത്ത് വരാനിരിക്കവേ ആയിരക്കണക്കിന് കുട്ടികളുടെ പരീക്ഷാഫലം തെറ്റായി രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പുതിയ മൂല്യനിര്‍ണ്ണയ രീതിയാണ് വില്ലനാകുന്നത്. എസ്റ്റാര്‍ മുതല്‍ ജി വരെയുള്ള ഗ്രേഡുകള്‍ നല്‍കിയിരുന്ന രീതി മാറ്റി 9 മുതല്‍ 1 വരെയുള്ള സംഖ്യകളാണ് ഗ്രേഡുകളായി നല്‍കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് തടയുന്നതിനായി പാഠ്യപദ്ധതി ഈ വര്‍ഷം നവീകരിച്ചിരുന്നു. ഇതിലാണ് പുതിയ മൂല്യനിര്‍ണ്ണയ രീതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജിസിഎസ്ഇയ്ക്ക് ശേഷം ജോലിയ്ക്ക് അപേക്ഷിക്കുമ്പോഴോ ഉപരിപഠനത്തിന് പോകുമ്പോഴോ ഗ്രേഡുകള്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഈ രീതി നടപ്പിലാക്കിയത് എന്നാണ് വിശദീകരണം. എന്നാല്‍ ഇത് ഒരുതരത്തിലും വിശ്വസിക്കാനാകില്ലെന്നും ഫലങ്ങളില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇംഗ്ലീഷിന് മാത്രം തെറ്റായ ഗ്രേഡുകള്‍ ലഭിക്കുന്നവരുടെ എണ്ണത്തില്‍ 30 മുതല്‍ 45 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡുകളേക്കാള്‍ ശതമാനം നല്‍കുന്ന മൂല്യനിര്‍ണ്ണയ രീതിയാണ് മികച്ചതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ രീതിയിലുള്ള ഗ്രേഡിംഗ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നും പഴയരീതിയിലുള്ള ഗ്രേഡിംഗ് ആണ് തൊഴില്‍ ദാതാക്കള്‍ക്ക് സൗകര്യപ്രദമെന്നും ബ്രിട്ടനിലെ വ്യവസായ പ്രമുഖരും ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more