1 GBP = 103.70
breaking news

ഗാസയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെയ്പ്: 15 പലസ്തീനുകള്‍ കൊല്ലപ്പെട്ടു, 1500 ഓളം പേര്‍ക്ക് പരുക്ക്

ഗാസയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെയ്പ്: 15 പലസ്തീനുകള്‍ കൊല്ലപ്പെട്ടു, 1500 ഓളം പേര്‍ക്ക് പരുക്ക്

ഗാസ: ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ 15 പലസതീനുകള്‍ കൊല്ലപ്പെട്ടു. 1500 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഗാസ അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു സംഭവം. പലസ്തീനില്‍ ശനിയാഴ്ച മരിച്ചവരോടുള്ള ആദരസൂചകമായി ദുഖാചരണം പ്രഖ്യാപിച്ചു.

പലസ്തീന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആറ് ആഴ്ചകള്‍ നീളുന്ന സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്. ഗാസമുനമ്പിലെ ആറ് സ്ഥലങ്ങളെ കലാപ ബാധിത പ്രദേശങ്ങളായ് ഇസ്രയേല്‍ പ്രഖ്യാപിച്ചു.

അതേസമയം സേനയ്ക്ക് നേരെ പ്രതിഷേധക്കാര്‍ തിരിഞ്ഞതാണ് വെടിവെയ്പിലേക്ക് നയിച്ചതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ചെറിയുകയും കല്ലേറ് നടത്തുകയും ചെയ്തതായി സേന ആരോപിച്ചു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ശനിയാഴ്ച ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more