1 GBP = 103.96

ഗൗരി ലങ്കേഷ് വധം: മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടു.

ഗൗരി ലങ്കേഷ് വധം: മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടു.

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രതികളെ തിരിച്ചറിഞ്ഞ ശേഷമാണ് രേഖാചിത്രം പുറത്തുവിട്ടതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവരിൽ രണ്ടു പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

കൊലപാതകം നടന്ന് 40 ദിവസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രേഖാചിത്രം പരസ്യപ്പെടുത്തിയത്. ഗൗരി ലങ്കേഷിന്‍റെ വീടിന് സമീപത്തെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും കണക്കിലെടുത്താണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. പ്രതികൾ ഏഴ് ദിവസമെങ്കിലും ഗൗരിയുടെ വീടിന് സമീപത്ത് താമസിച്ചിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഈ ദിവസങ്ങളിലാവും കൊലപാതകം നടത്താനുള്ള പദ്ധതി തയാറാക്കിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് കരുതുന്ന രണ്ടു പേരിൽ ഒരാളുടെ മുഖം അവ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ നിരവധി ലാബുകളിൽ പരിശോധനയ്ക്ക് അയച്ച ശേഷമാണ് രേഖാചിത്രം തയാറാക്കിയതെന്നും പോലീസ് അറിയിച്ചു.

രേഖാചിത്രം പുറത്തുവിട്ടെങ്കിലും പ്രതികളെന്ന് സംശയിക്കുന്ന മൂവരുടെയും ഒരു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.

സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ബംഗളൂരുവിലെ വീടിന് മുന്നിൽ ഗൗരി വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേർ ഗൗരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ശരീരത്ത് നാല് വെടിയേറ്റ ഗൗരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കൊലപാതകത്തിന് പിന്നാലെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം ഉയർന്നു. നിരവധി സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more