1 GBP = 104.11

ലണ്ടനിലെ തെരുവുകളില്‍ ഭീതി വിതച്ച് ഗുണ്ടാ സംഘങ്ങള്‍; രണ്ടു യുവാക്കള്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍; പരിശോധന കര്‍ശനമാക്കി പോലീസ്

ലണ്ടനിലെ തെരുവുകളില്‍ ഭീതി വിതച്ച് ഗുണ്ടാ സംഘങ്ങള്‍; രണ്ടു യുവാക്കള്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍; പരിശോധന കര്‍ശനമാക്കി പോലീസ്

ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റിലാണ് ഇന്നലെ ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ രണ്ടു യുവാക്കളെ വെടിയേറ്റ നിലയില്‍ പോലീസ് കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാക്കളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഗുണ്ടാ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് അനുമാനം.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കാക്കി കൂടുതല്‍ പോലീസ് ഓഫീസര്‍മാരെ രാത്രികാല പട്രോളിംഗിന് നിയോഗിച്ചതായി മെറ്റ് പോലീസ് അറിയിച്ചു. ആളുകളെ തടഞ്ഞു നിറുത്തി പരിശോധനകള്‍ നടത്തുന്നതിനുള്ള അധികാരവും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇനിയും സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളുമൊരുക്കുമെന്ന് ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം പോലീസ് മേധാവി എഡി അദില്‍കാന്‍ അറിയിച്ചു.

മെറ്റ് പോലീസിന്റെ കണക്ക് പ്രകാരം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്‍ ക്രൈമുകളില്‍ നാല്പത്തി രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2544 ഗണ്‍ ക്രൈമുകള്‍ കഴിഞ്ഞ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, മുന്‍ വര്‍ഷം 1793 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more