1 GBP = 103.33

ദിലീപ് അനുകൂലപ്രസ്താവന: ഗണേഷ് കുമാറിനെതിരെ അന്വേഷണസംഘം കോടതിയില്‍; സിനിമാ പ്രവര്‍ത്തകരുടെ കൂട്ടസന്ദര്‍ശനം സംശയാസ്പദം

ദിലീപ് അനുകൂലപ്രസ്താവന: ഗണേഷ് കുമാറിനെതിരെ അന്വേഷണസംഘം കോടതിയില്‍; സിനിമാ പ്രവര്‍ത്തകരുടെ കൂട്ടസന്ദര്‍ശനം സംശയാസ്പദം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച ശേഷം കെബി ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണസംഘം കോടതിയെ സമീപിച്ചു. ഗണേഷ് കുമാറിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനും ഉദേശിച്ചുള്ളതാണെന്ന് പൊലീസ് അങ്കമാലി കോടതിയെ അറിയിച്ചു.

ഗണേഷ് കുമാറിനെ പോലെ ഒരാള്‍ ദിലീപിനെ അനുകൂലിച്ച് പരസ്യനിലപാട് സ്വീകരിക്കുന്നതില്‍ ദുരൂഹതയുണ്ട്. കേസ് വഴിതെറ്റിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.

ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതില്‍ സംശയങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നടന്ന പ്രചരണം പോലെയാണ് ഇപ്പോഴത്തെ നീക്കമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേഷ്, ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുകളും സഹപ്രവര്‍ത്തകരും കൂടെ നില്‍ക്കേണ്ടത്. ദിലീപിന്റെ സഹായങ്ങള്‍ സ്വീകരിച്ച നിരവധി പേര്‍ സിനിമയിലുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു. സ്ത്രീ പീഡനത്തില്‍ വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം കിട്ടിയ നാട്ടില്‍ കലാകാരന് ജാമ്യം നിഷേധിച്ചതിനോട് വിയോജിപ്പുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more