1 GBP = 103.69
breaking news

വെയ്ൽസിലെ കാർഡിഫ് ബേയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു

വെയ്ൽസിലെ കാർഡിഫ് ബേയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു

വെയ്ൽസ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ വെയ്ൽസ് നഗരഹൃദയത്തിൽ സ്ഥാപിതമായി. കാർഡിഫ് ബേയിലെ മില്ലെനിയം സെന്ററിനടുത്ത് ലോയ്ഡ്‌സ് അവന്യൂവിലാണ് പ്രതിമ സ്ഥാപിച്ചത്. കാർഡിഫ് ഹിന്ദു കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പ്രതിമ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. ആറടി ഉയരത്തിൽ മൂന്നൂറ് കിലോഗ്രാം ഭാരമുള്ള പ്രതിമ സ്ഥാപിക്കുന്നതിനായി 65000 പൗണ്ടോളം ചിലവായതായി കൗൺസിൽ ചെയർമാൻ വിമലാ പട്ടേൽ അറിയിച്ചു.

ഏകദേശം മൂന്ന് വര്ഷം കൊണ്ടാണ് ഇതിനുള്ള പ്രവർത്തനങ്ങൾ പൂര്തത്തീകരിച്ചത്. അനാശ്ചാദന ചടങ്ങിൽ പ്രമുഖ വ്യക്തികളടക്കം ഏകദേശം അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു. ഗാന്ധിജിയുടെ കൊച്ചുമകൻ സതീഷ് കുമാർ ദുപേലിയ മുഖ്യാതിഥിയായെത്തിയിരുന്നു. ഡൽഹി നോയിഡയിലെ ശില്പികളായ റാം സുതാറും മകൻ അനിലും ചേർന്നാണ് പ്രതിമ രൂപകല്പന ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more