1 GBP = 103.87
breaking news

ഫ്ലോറിഡയിൽ ട്രാഫിക് സിഗ്നൽ കാത്ത് കിടന്ന വാഹനങ്ങൾക്ക് മേൽ പാലം തകർന്ന് വീണ് പത്തോളം പേർ കൊല്ലപ്പെട്ടു

ഫ്ലോറിഡയിൽ ട്രാഫിക് സിഗ്നൽ കാത്ത് കിടന്ന വാഹനങ്ങൾക്ക് മേൽ പാലം തകർന്ന് വീണ് പത്തോളം പേർ കൊല്ലപ്പെട്ടു

ഫ്ലോറിഡ: ഫ്ലോറിഡയിലെ തിരക്കേറിയ പാതയിൽ സിഗ്നൽ കാത്ത് കിടന്ന വാഹനങ്ങൾക്ക് മേൽ മേൽപ്പാലം തകർന്ന് വീണ് പത്തോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കാൽനട യാത്രക്കാർക്കായി മേൽപ്പാലം സ്ഥാപിച്ചത്. വെറും ആറു മണിക്കൂർ മാത്രം സമയമെടുത്ത് നിർമ്മിച്ച പാലം അന്നും ശ്രദ്ധ നേടിയിരുന്നു. ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായാണ് പാലം നിർമ്മിച്ചത്. പാലം കാൽനട യാത്രക്കാർക്കായി തുറന്ന് കൊടുത്തിരുന്നില്ല. അത് കൊണ്ട് തന്നെ മരിച്ചവരെല്ലാം വാഹന യാത്രക്കാരാണെന്നാണ് അനുമാനം.

ആറോളം പേരെ കെണ്ടാൽ റീജിയനൽ മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായി പോലീസ് പറഞ്ഞു. എട്ടോളം വാഹനങ്ങൾക്ക് മുകളിലായാണ് പാലം തകർന്ന് വീണത്. ഫിഗ്, മുനില കൺസ്ട്രക്ഷൻ എന്നീ കമ്പനികൾ ചേർന്നാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more