1 GBP = 103.52
breaking news

നികുതി ഇളവ്; കേരളത്തില്‍ ഇന്ന് മുതല്‍ ഇന്ധന വില കുറയും

നികുതി ഇളവ്; കേരളത്തില്‍ ഇന്ന് മുതല്‍ ഇന്ധന വില കുറയും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ പെട്രോള്‍ ഡീസല്‍ വില കുറയും. പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതിയില്‍ ഒരു ഭാഗം ഒഴിവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വില കുറയ്ക്കുന്നത്.  നിലവില്‍ കേരളത്തില്‍ പെട്രോളിന് 19.22 രൂപയും (32.02%) ഡീസലിന് 15.35 രൂപയും (25.58%) ആണ് സംസ്ഥാനനികുതി.

പെട്രോളിന്റെ നികുതിയില്‍ 1.69 ശതമാനവും ഡീസലിന് 1.75 ശതമാനവും കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ജൂണ്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയും എന്ന് ധനമന്ത്രി അറിയിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന് ഏതാണ്ട് 500 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക.

നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ 9.20 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിനു മേലുള്ള കേന്ദ്രനികുതി. ഈ തുക ഇന്ന് 19.48 രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഈടാക്കിയിരുന്ന കേന്ദ്രനികുതി ഇന്ന് 15.33 രൂപയാണ്. കേന്ദ്രം വരുത്തിയ വര്‍ദ്ധനയ്ക്ക് ആനുപാതികമായി മാത്രമേ കേരളത്തില്‍ വില വര്‍ദ്ധിച്ചിട്ടുള്ളൂ. ഈ കാലയളവില്‍ കേരളം നികുതിയില്‍ യാതൊരു വര്‍ദ്ധനയും വരുത്തിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more