1 GBP = 104.11

ആദ്യ ഗോൾരഹിതസമനിലയുമായി ഫ്രാൻസും ഡെന്മാർക്കും പ്രീക്വാർട്ടറിൽ

ആദ്യ ഗോൾരഹിതസമനിലയുമായി ഫ്രാൻസും ഡെന്മാർക്കും പ്രീക്വാർട്ടറിൽ

മോസ്കോ: ലോകകപ്പിലെ ആദ്യ ഗോൾരഹിത സമനിലയുമായി ഫ്രാൻസും ഡെന്മാർക്കും ഗ്രൂപ്പ് സിയിൽ നിന്ന് പ്രീക്വാർട്ടറിൽ. അതേസമയം, ഗ്രൂപ്പ് സി മത്സരത്തിൽ വിജയിച്ചെങ്കിലും പെറു ലോകകപ്പിൽ നിന്ന് പുറത്തായി. പെറുവിന്‍റെ എതിരാളി ആയിരുന്ന ഓസ്ട്രേലിയയും ലോകകപ്പിൽ നിന്ന് പുറത്തായി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പെറു ജയിച്ചത്.

പെറുവിനെ തോൽപ്പിക്കുകയും ഫ്രാൻസ് ഡെൻമാർക്കിനെതിരെ ജയിക്കുകയും ചെയ്താൽ പ്രീക്വാർട്ടറിൽ പ്രവേശിക്കാമെന്ന മോഹവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് പക്ഷേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടാനായിരുന്നു വിധി. ലോകകപ്പിൽ ഒരു ജയമെങ്കിലും നേടിയ മടങ്ങുകയെന്ന ആഗ്രഹവുമായിറങ്ങിയ പെറു 18ആം മിനിറ്റിൽ തന്നെ കരില്ലോയുടെ മനോഹര ഗോളിലൂടെ മുന്നിലെത്തി.

ഗോൾ മടക്കാൻ ഓസ്ട്രേലിയ മികച്ച പെസഷൻ ഫുട്ബോൾ കളിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതി തുടങ്ങി 50ആം മിനിറ്റിൽ പൊളോ ഗുരേര പെറുവിന്റെ ലീഡ് ഇരട്ടിയാക്കി. മൂന്നു കളികളിൽ നിന്ന് രണ്ട് തോൽവിയും ഒരു ജയവുമായാണ് പെറു മടങ്ങുന്നത്. ഒരു സമനില മാത്രമാണ് ഓസ്ട്രേലിയയുടെ സമ്പാദ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more