1 GBP = 103.87

ക്രൂ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 16ന്; ഫ്രണ്ട്‌സ് ഓഫ് ക്രൂ പൂര്‍വ്വാധികം ഭംഗിയായി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഒരുങ്ങുന്നു

ക്രൂ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 16ന്; ഫ്രണ്ട്‌സ് ഓഫ് ക്രൂ പൂര്‍വ്വാധികം ഭംഗിയായി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഒരുങ്ങുന്നു

ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി ജാതി മത ഭേദമന്യേ ഫ്രണ്ട്‌സ് ഓഫ് ക്രൂ ഓണം ആഘോഷിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ ആഘോഷമായി ഉത്സവ പ്രതീതിയോടെയാണ് ക്രൂ മലയാളികള്‍ ഇത്തവണ ഓണാഘോഷത്തിനൊരുങ്ങുന്നത്. ഓണസദ്യയും ഓണത്തപ്പനും ശിങ്കാരിമേളവുമുള്‍പ്പെടെയാണ് ആഘോഷം. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നൊരുക്കുന്ന നയനമനോഹരമായ നൃത്ത നൃത്യങ്ങളും സംഗീത വിരുന്നുമുള്‍പ്പെടെ പുത്തനുണര്‍വ്വുമായാണ് ക്രൂ മലയാളികള്‍ ആഘോഷത്തിനൊരുങ്ങുന്നത്.

ഓണാഘോഷങ്ങള്‍ക്ക് ജാതി ഭൃഷ്ട് കല്പിച്ച അല്പവിശ്വാസികള്‍ക്കുള്ള മറുപടി കൂടിയാണ് ക്രൂ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം. ജാതി മത ഭേദമില്ലാതെ ഒരുമയുടെ ഉത്സവം ആഘോഷിക്കാന്‍ സഹൃദയരായ ക്രൂ മലയാളികള്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്.

ശ്രീ സാബു വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ച് ഓണാഘോഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more