1 GBP = 104.27
breaking news

കുട്ടി​കളെ ലൈംഗികവൃത്തിക്ക്​ പ്രേരിപ്പിച്ച ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന്​ യു.കെ കോടതി​

കുട്ടി​കളെ ലൈംഗികവൃത്തിക്ക്​ പ്രേരിപ്പിച്ച ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന്​ യു.കെ കോടതി​

ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവൃത്തിക്ക്​ പ്രേരിപ്പിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ കുറ്റക്കാരനാണെന്ന്​ ബ്രിട്ടീഷ്​ കോടതി. ഇംഗ്ലണ്ടി​െല ​െഎസ്​​െവർത്ത്​ ക്രൗൺ േകാടതിയാണ്​ ഗോവയിൽ നിന്നുള്ള ഫ്രാൻസിസ്​കോ പെരേര കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികോദ്ദേശത്തോടെ സമീപിക്കാൻ ശ്രമിച്ചു, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നിവയാണ്​ ഇയാൾക്കെതിരായ കുറ്റം.

2017 ഡിസംബർ 15നും 30 നും ഇടയിലാണ്​ സംഭവം. ലൈംഗിക സംതൃപ്​തി ലക്ഷ്യമിട്ട് പ്രായപൂർത്തിയാകാത്ത ​രണ്ട്​ പെൺകുട്ടികളുമായി ഇൻറർനെറ്റിലൂടെ പെരേര സംസാരിച്ചു. ​െലെംഗികോദ്ദേശം വ്യക്​തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങള​ും സന്ദേശങ്ങളും ഇയാൾ കുട്ടികൾക്ക്​ കൈമാറി. ലണ്ടനിൽ വെച്ച്​ ഇവരെ നേരിൽ കാണാൻ ശ്രമിക്കുകയും ​െചയ്​തു.

എന്നാൽ ഇയാളുടെ പ്രവർത്തി നിരീക്ഷിച്ച്​ വരികയായിരുന്ന ഇൻറർനെറ്റ്​ വിജിലൻറ്​ ഗ്രൂപ്പുകൾ, കുട്ടികളുമായി കൂടിക്കാഴ്​ച നടക്കും മുമ്പ്​ ഇയാ​െള പിടികൂടി. ഡിസംബർ 30ന്​ വിജിലൻസ്​ സംഘത്തി​​െൻറ പിടിയിലായ പെരേരയെ പിന്നീട്​ ലണ്ടൻ പൊലീസിന്​ കൈമാറുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more